Latest NewsNewsIndia

കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടന കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടന കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളുടെ അന്താരാഷ്ട്ര ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചതിനെ തുടർന്ന് തമിഴ്‌നാട് സര്‍ക്കാർ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്.

ആഭ്യന്തരമന്ത്രാലയത്തിന്റെ കൗണ്ടര്‍ ടെററിസം ആന്റ് കൗണ്ടര്‍ റാഡിക്കലൈസേഷന്‍ വിഭാഗമാണ് കേസിൽ എന്‍ഐഎ അന്വേഷണം സബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എന്‍ഐഎ സംഘം കോയമ്പത്തൂരിലെത്തി പ്രാഥമിക വിവരശേഖരണം നടത്തുകയും കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇതുവരെ ആറുപേരെയാണ് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

വാടക ഗര്‍ഭം ധരിച്ചത് നയന്‍താരയുടെ ബന്ധുവല്ല, വിവാഹിതയായ യുവതി: വിവരങ്ങള്‍ പുറത്ത്

കോയമ്പത്തൂര്‍ ഉക്കടം ടൗണ്‍ ഹാളിന് സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനടുത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് സ്ഫോടനമുണ്ടായത്. കാറില്‍ പാചകവാതക സിലിണ്ടറുകള്‍ തുറന്നുവിട്ടും ആണികളും മാര്‍ബിള്‍ ചീളുകളും വിതറിയും സ്ഫോടനത്തിന്റെ ആഘാതം വര്‍ധിപ്പിക്കാന്‍ പ്രതികൾ ശ്രമിച്ചിരുന്നതായി അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. അന്വേഷത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ചാവേര്‍ ആക്രമണമാണെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button