Latest NewsNewsIndia

ശവക്കല്ലറയില്‍ നിന്നു പത്തു വയസ്സുകാരിയുടെ തല അജ്ഞാതര്‍ കവര്‍ന്നു

ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ കയ്യുറകളും ടോര്‍ച്ചും കല്ലറയുടെ സമീപത്തുനിന്നു കണ്ടെത്തി

ചെന്നൈ: ശവക്കല്ലറയില്‍നിന്നു പത്തു വയസ്സുകാരിയുടെ തല അജ്ഞാതര്‍ കവര്‍ന്നു. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലയില്‍ ചിത്രവാടി ഗ്രാമത്തിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയാണു തല മുറിച്ചെടുത്തത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

READ ALSO:വിവാഹ പാര്‍ട്ടിക്കിടെ മധുര പലഹാരം തികഞ്ഞില്ല: സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു, അഞ്ചുപേര്‍ക്ക് പരിക്ക്

ആറാം ക്ലാസ് വിദ്യാര്‍ഥിനി കൃതിക വീടിനു പുറത്തു കളിക്കുമ്പോള്‍ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ഈ മാസം അഞ്ചിനായിരുന്നു അപകടം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ 14ന് മരിച്ചു. കൃതികയുടെ കല്ലറയില്‍ നിന്നാണ് തല കവര്‍ന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സംസ്‌കാരം കഴിഞ്ഞു 10 ദിവസത്തിനു ശേഷമാണു സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നു മാതാപിതാക്കളായ പാണ്ഡ്യനും നാദിയയും പറഞ്ഞു. കല്ലറയില്‍ സംശയകരമായ ഇടപെടലുണ്ടെന്നു തോന്നി തുറന്നു പരിശോധിച്ചപ്പോഴാണു തല കാണാനില്ലെന്നു മനസ്സിലായത്. ഉടനെ പൊലീസില്‍ പരാതി നല്‍കി.

ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ കയ്യുറകളും ടോര്‍ച്ചും കല്ലറയുടെ സമീപത്തുനിന്നു കണ്ടെത്തി. അപൂര്‍വമായ സംഭവത്തിന്റെ ആശങ്കയിലാണു നാട്ടുകാര്‍. മന്ത്രവാദം ഉള്‍പ്പെടെയുള്ള ആഭിചാരക്രിയകളുടെ ഭാഗമാണോ അതോ ശത്രുത കാരണമാണോ കുട്ടിയുടെ മൃതദേഹത്തിന്റെ തല വിഛേദിച്ചത് തുടങ്ങിയ വിവിധ വശങ്ങള്‍ പരിശോധിക്കുകയാണെന്നു ചിറ്റമൂര്‍ പൊലീസ് പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button