
മലപ്പുറം: വളാഞ്ചേരിയിൽ മൂന്ന് വയസുകാരൻ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണു മരിച്ചു. ആതവനാട് കഞ്ഞിപ്പുരയിലെ പല്ലിക്കാട്ടിൽ നവാസിന്റേയും നിഷ്മ സിജിലിയുടേയും മകൻ ഹനീനാണ് മരിച്ചത്.
വീട്ടുകാരുടെ കരച്ചിൽ കേട്ട് സമീപവാസികളെത്തിയാണ് കുട്ടിയെ കിണറ്റിൽ നിന്നും പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വളാഞ്ചേരി പോലീസ് നടപടികൾ പൂർത്തിയാക്കിയശേഷം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടത്തിനുശേഷം കഞ്ഞിപ്പുര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Post Your Comments