റായ്ഗഢ്: വീട്ടിന് മുകളില്‍ പാക് പതാക ഉയര്‍ത്തിയ 52 കാരന് അറസ്റ്റില്‍. ഛത്തീസ്ഗഡിലെ സാരൻഗഡ്-ഭിലായ്ഗഡ് ജില്ലയില്‍ സരിയ ടൗണിലെ അടൽ ചൗക്കിലെ തന്റെ വീടിനു മുകളിൽ ആണ് ഇയാൾ പാകിസ്ഥാൻ പതാക ഉയർത്തിയത്. പതാക ഉയർത്തിയിട്ടുണ്ടെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് ചൊവ്വാഴ്ച വൈകിട്ട് പഴക്കച്ചവടക്കാരനായ മുസ്താഖ് ഖാനെതിരെ നടപടി സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു.
പോലീസ് സംഘം ഇയാളുടെ വീട്ടിന് മുകളില്‍ നിന്നും പതാക നീക്കം ചെയ്യുകയും പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു .
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 153 എ (മതം, വംശം മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക, സമൂഹിക ഐക്യം തകര്‍ക്കുന്നതിനുള്ള പ്രവൃത്തികൾ ചെയ്യുക) എന്ന വകുപ്പില്‍ ഖാനെതിരേ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും സരിയ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments