ഇറാനിയൻ മനുഷ്യനായ അമൗ ഹാജിയുടെ മരണം വാർത്തകളിൽ ഇടംപിടിക്കുന്നതിന്റെ കാരണം, അദ്ദേഹത്തിന്റെ ജീവിതശൈലി തന്നെയാണ്. അരനൂറ്റാണ്ടിലേറെയായി അദ്ദേഹം കുളിക്കാറില്ലായിരുന്നു. ഫാര്‍സിലെ ദേജ്ഗാഹ് ഗ്രാമത്തില്‍ ആയിരുന്നു ഹാജി ജീവിച്ചിരുന്നത്. വിചിത്രമായ ജീവിതശൈലി ആയിരുന്നു ഹാജി പിന്തുടർന്നിരുന്നത്. പുതിയ ഭക്ഷണം കഴിക്കുന്നതും കുളിക്കുന്നതും തനിക്ക് ദോഷം ചെയ്യുമെന്നും, അസുഖം വരുമെന്നും ഇയാൾ കരുതിയിരുന്നു. അതുകൊണ്ട് തന്നെ ‘ലോകത്തിലെ വൃത്തിയില്ലാത്ത മനുഷ്യന്‍’ എന്നാണ് അദ്ദേഹത്തെ എല്ലാവരും വിളിച്ചിരുന്നത്.
ചെറിയ പ്രായത്തിലെ നേരിട്ട വൈകാരിക പ്രശ്‌നങ്ങളാണ് ഹാജിയെ വെള്ളം ഉപയോഗിച്ച് കുളിക്കുന്നതിന് ഭയപ്പെടുത്തിയത്. വെള്ളത്തെ ഭയത്തോടെ നോക്കികണ്ട ഹാജി കുളിച്ചാല്‍ അസുഖം പിടിപെടുമെന്നാണ് വിശ്വസിച്ചു. വെള്ളത്തോട് ഭയമായി. എന്നാല്‍, കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് ഗ്രാമവാസികള്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ച് കുളിപ്പിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 94 മത്തെ വയസ്സില്‍ ഇന്നലെയാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്.
അവിവാഹിതനായിരുന്ന ഇയാൾ ഒരേസമയം അഞ്ച് സിഗരറ്റ് വലിക്കുമായിരുന്നു. പക്ഷി കാഷ്ഠം കൊണ്ട് ആയിരുന്നു പുകവലിച്ചിരുന്നത്. ഒപ്പം മൃഗങ്ങളുടെ ചാണകത്തിൽ നിന്നും പുകവലിക്കൽ ഇയാളുടെ ശീലമായിരുന്നു. ചീഞ്ഞളിഞ്ഞ റോഡരികിൽ തന്നെയായിരുന്നു താമസം. ഗുഹപോലത്തെ ചെറിയ ഒരു കൂരയിലായിരുന്നു താമസം. 2014 ല്‍ ടെഹ്റാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വണ്ടിയിടിച്ച് ചത്ത മൃഗങ്ങളെയാണ് തിന്നുന്നതെന്നും മുള്ളന്‍പന്നിയാണ് തന്റെ ഇഷ്ട ഭക്ഷണമെന്നും മൃഗങ്ങളുടെ കാഷ്ടം പൈപില്‍ നിറച്ച് വലിച്ചുമാണ് കഴിഞ്ഞിരുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments