ബംഗളൂരു: ഹിജാബ് ധരിച്ച ഒരു സ്ത്രീയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. കർണാടക മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജാപൂരിൽ നടന്ന പ്രചാരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയ്ക്ക് മറുപടിയുമായി ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല രംഗത്ത് വന്നു. എഐഎംഐഎമ്മിന് ഹിജാബ് ധരിച്ച ഒരു സ്ത്രീ എപ്പോൾ പാർട്ടി അധ്യക്ഷയാകുമെന്ന് ഷെഹ്സാദ് പൂനവല്ല ചോദിച്ചു. അതിന് ശേഷം ഹിജാബ് ധരിച്ച ഒരു സ്ത്രീയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണുന്നതിനെക്കുറിച്ച് ചിന്തിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരും ഗവർണറും തമ്മിൽ വ്യാജ ഏറ്റുമുട്ടൽ: ആരോപണവുമായി വി ഡി സതീശൻ
ഒക്ടോബർ 28 ന് നടക്കുന്ന ബീജാപൂർ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നാല് വാർഡുകളിലാണ് എഐഎംഐഎം മത്സരിക്കുന്നത്. ഇതിന്റെ ഭാഗമായി അസദുദ്ദീൻ ഒവൈസി ചൊവ്വാഴ്ച സ്ഥലത്തെ വീടുവീടാന്തരം കയറി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയും റോഡ്ഷോ നടത്തുകയും ചെയ്തു.
Post Your Comments