ചെന്നൈ: വിഘ്നേഷ് – നയൻ താര ദമ്പതികൾക്ക് ക്ലീൻ ചീറ്റ്. വാടകഗർഭത്തിലൂടെ ഇരട്ടക്കുട്ടികൾ പിറന്നത് നിയമം ലംഘിച്ചല്ലെന്ന് റിപ്പോർട്ട്. തമിഴ്നാട് ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നാലംഗ സമിതി നടത്തിയ അന്വേഷണം പൂർത്തിയായി.
തമിഴ് നാട് സർക്കാർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. കുട്ടികൾ ജനിച്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരിൽ നിന്നു സമിതി വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
നയന്‍താരയ്ക്കായി വാടക ഗര്‍ഭധാരണം നടത്തിയ ആശുപത്രിക്ക് നോട്ടീസ് നല്കി. ചികില്‍സാ രേഖകള്‍ സൂക്ഷിക്കാത്തതിന് കാരണം കാണിച്ചില്ലെങ്കില്‍ അടച്ചുപൂട്ടും. ആശുപത്രി ഐഎംആർ ചട്ടങ്ങള്‍ ലംഘിച്ചെന്നും തമിഴ്നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Post Your Comments