Latest NewsNewsBusiness

എസ്ബിഐ ഉപഭോക്താവാണോ? മാസംതോറും സ്ഥിര വരുമാനം ലഭിക്കാൻ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം, കൂടുതൽ അറിയാം

സ്ഥിര നിക്ഷേപങ്ങളുടെ മാതൃകയിലാണ് ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം അവതരിപ്പിച്ചിട്ടുള്ളതെങ്കിലും ചില വ്യത്യാസങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്

ഉപയോക്താക്കൾക്ക് നിരവധി തരത്തിലുള്ള സ്കീമുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പ്രായമായി വിശ്രമ ജീവിതം നയിക്കുമ്പോൾ മാസംതോറും സ്ഥിരം വരുമാനം ലഭിക്കാൻ സഹായിക്കുകയും, സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുകയും ചെയ്യുന്ന തരത്തിലുള്ള എസ്ബിഐയുടെ പദ്ധതിയാണ് ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം. ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം.

സ്ഥിര നിക്ഷേപങ്ങളുടെ മാതൃകയിലാണ് ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം അവതരിപ്പിച്ചിട്ടുള്ളതെങ്കിലും ചില വ്യത്യാസങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കാലാവധി തീരുമ്പോൾ ലഭിക്കുന്ന തുകയുടെ വിതരണമാണ് ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിനെ സ്ഥിര നിക്ഷേപത്തിൽ നിന്ന് വ്യത്യസ്ഥമാക്കുന്നത്. ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിൽ സ്ഥിര നിക്ഷേപം പോലെ ഒറ്റത്തവണ നിക്ഷേപം നടത്താമെങ്കിലും, റിട്ടേൺ മാസംതോറും തുല്യ ഗഡുക്കളായാണ് ലഭിക്കുക. അതായത്, നിക്ഷേപിച്ച തുക നിശ്ചിത കാലയളവിൽ പ്രിൻസിപ്പൽ തുകയും പലിശയും ചേർത്ത് മാസംതോറും വിതരണം ചെയ്യും. അതിനാൽ, ഒറ്റത്തവണ നിക്ഷേപത്തിലൂടെ മാസംതോറും സ്ഥിരം വരുമാനം ലഭിക്കും.

Also Read: ക​ഞ്ചാ​വു​മാ​യി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പദ്ധതിയിൽ അംഗമായ ദിവസം കണക്കാക്കിയതിനുശേഷമാണ് കാലാവധി പൂർത്തിയാക്കിയാൽ തുക വിതരണം ചെയ്യുക. ഒരു നിശ്ചിത കാലയളവ് എത്തുന്നതോടെ, പ്രിൻസിപ്പൽ തുക കുറഞ്ഞ് കുറഞ്ഞ് ശൂന്യമാകും. അതേസമയം, സ്ഥിര നിക്ഷേപത്തിൽ നിക്ഷ തുക നിക്ഷേപിച്ചതിനുശേഷം കാലാവധി തീരുമ്പോൾ പ്രിൻസിപ്പൽ തുകയും പലിശയും ചേർത്ത് ഒറ്റ തവണയാണ് വിതരണം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button