അമിത വണ്ണമുള്ളവരൊക്കെ അത് കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ്. കഠിനമായ വ്യായാമത്തിനും ഡയറ്റിനും പുറമെ ശരീരഭാരം കുറയ്ക്കുന്നതില്‍ ദിനചര്യയും നിര്‍ണായക പങ്ക് വഹിക്കുന്നു. ചില ശീലങ്ങൾ പിന്തുടരുന്നത് ഭാരം കുറയ്ക്കല്‍ എളുപ്പമാക്കും. ശരീരഭാരം കുറയ്ക്കാനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.
പഞ്ചസാരയില്‍ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. അതിനാല്‍, ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്നതാണ് നല്ലത്.
Read Also : വയനാട് കടുവാ ആക്രമണം: പ്രത്യേക സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചു
ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനത്തെ എളുപ്പമാക്കാനും മികച്ചതാക്കാനും സഹായിക്കും. ചൂടുവെള്ളം മെറ്റബോളിസത്തെ മെച്ചപ്പെടുത്തുന്നു. മാത്രമല്ല, തണുത്ത വെള്ളത്തെ അപേക്ഷിച്ച് ദഹനത്തിനും സഹായിക്കും. ശരീരം കൃത്യമായി നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം എപ്പോഴും ആക്ടീവ് ആകുക എന്നതാണ്. ദിവസേന 5,000-10,000 ചുവടുകള്‍ നടക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Post Your Comments