Latest NewsNewsTechnology

ഈ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ സേവനം നിർത്താനൊരുങ്ങി ഗൂഗിൾ, അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം

പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഉപയോഗിക്കുമ്പോൾ നിരവധി സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നുണ്ട്

പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ നിന്ന് വിടവാങ്ങാനൊരുങ്ങി പ്രമുഖ ടെക് ഭീമനായ ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, വിൻഡോസ് 7, വിൻഡോസ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിലെ സേവനം അവസാനിപ്പിക്കാനാണ് ഗൂഗിൾ പദ്ധതിയിടുന്നത്. അടുത്ത വർഷം ഫെബ്രുവരിയോടെയാണ് സേവനം അവസാനിപ്പിക്കുന്നത്. അതിനാൽ, ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവർ ഉടൻ തന്നെ പുതിയ വിൻഡോസ് വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഉപയോഗിക്കുമ്പോൾ നിരവധി സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നുണ്ട്. അപ്ഡേറ്റ് ചെയ്താൽ മാത്രമേ, സുരക്ഷ വർദ്ധിപ്പിക്കാനുള്ള പുതിയ ഫീച്ചറുകൾ ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളൂ. ഗൂഗിളിനു പുറമേ, പഴയ വേർഷൻ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് നൽകിയിരിക്കുന്ന പിന്തുണ മൈക്രോസോഫ്റ്റും പിൻവലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 2009- ലാണ് വിൻഡോസ് 7 അവതരിപ്പിച്ചത്. എന്നാൽ, വിൻഡോസ് 7 ന് ഉളള മുഖ്യധാര സപ്പോർട്ട് 2020 ൽ തന്നെ വിൻഡോസ് അവസാനിപ്പിച്ചിരുന്നു.

Also Read: വയനാട് കടുവ ഭീതി: രാപ്പകല്‍ സമരവും തുടരുന്നു, പ്രശ്‌നപരിഹാരം തേടി സമരസമിതി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും

shortlink

Related Articles

Post Your Comments

Related Articles


Back to top button