Latest NewsKeralaNewsIndia

ചാവേർ സ്ഫോടനം: പോപ്പുലര്‍ ഫ്രണ്ടിന്റെ താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ നീരീക്ഷിക്കും – എൻ.ഐ.എയുടെ സംശയങ്ങളിങ്ങനെ

കോയമ്പത്തൂര്‍ ചാവേര്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് നിരോധിത സഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ നിരീക്ഷിക്കാനൊരുങ്ങി എൻ.ഐ.എ. പ്രവർത്തകരെ നിരീക്ഷിക്കണമെന്ന് എൻ.ഐ.എ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകിക്കഴിഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഉയര്‍ന്ന തലത്തിലുള്ള നേതാക്കള്‍ മാത്രമാണ് നിരോധനത്തെത്തുടര്‍ന്ന് അറസ്റ്റിലായിട്ടുള്ളത്. വലിയൊരു വിഭാഗം ആളുകൾ ഇപ്പോഴും നിശ്ശബ്ദരാണ്. ഇവരെ നിരീക്ഷിക്കണമെന്ന് പുതിയ നിർദ്ദേശം.

പോപ്പുലർ ഫ്രണ്ടിന്റെ താഴെ തട്ടിലുള്ള അണികളെ തീവ്രവാദ സംഘടനകള്‍ നോട്ടുമിടുന്നുണ്ടെന്നാണ് എന്‍.ഐ.എക്ക് ലഭിച്ച വിവരം. എടപ്പാളില്‍ ഇന്നലെ രാത്രി നടന്ന സ്‌ഫോടനത്തെ അതീവ ഗൗരവതരമായാണ് എന്‍.ഐ.എയും രഹസ്യാന്വേണ ഏജന്‍സികളും കാണുന്നത്. കോയമ്പത്തൂർ കാർ ഫസദന കേസിൽ കൊല്ലപ്പെട്ട മുബിൻ പലതവണ കേരളത്തിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ പേരില്‍ തമിഴ്‌നാട്ടിലും അറസ്റ്റുകളും റെയ്ഡുകളും ശക്തമായാല്‍ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട പലരും കേരളത്തിലേക്ക് താവളം മാറ്റുമെന്ന് എന്‍.ഐ.എ സംശയിക്കുന്നുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിന് ഏറ്റവുമധികം സാന്നിധ്യമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതിനാൽ തീവ്രവാദ ബന്ധമുള്ളവർക്ക് കേരളത്തിൽ അഭയം കിട്ടുമെന്നാണ് എൻ.ഐ.എ സംശയിക്കുന്നത്. ഇത് മുന്‍ നിര്‍ത്തിയാണ് കേരളത്തിലെ താഴെ തട്ടിലുളള പോപ്പുലര്‍ ഫ്രണ്ട് അണികളെ കര്‍ശനമായി നിരീക്ഷിക്കാന്‍ സംഘം തിരുമാനിച്ചത്. ഒക്ടോബർ 18 ന് ആണ് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത്. തമിഴ്‌നാട്ടിൽ ഹിന്ദു നേതാക്കളെ ലക്ഷ്യമിട്ട് കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാണിച്ച്, ആക്രമണത്തിന് ഇരയായേക്കാവുന്ന പ്രമുഖരുടെ സുരക്ഷ വർദ്ധിപ്പിക്കാൻ മന്ത്രാലയം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതായി സുരക്ഷാ ഉപദേശകനെ ഉദ്ധരിച്ച് വൃത്തങ്ങൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button