കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദീകരണം അറിയിച്ച് ആഗോള ടെക് ഭീമനായ ഗൂഗിൾ. പ്ലേ സ്റ്റോർ നയങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഒക്ടോബറിൽ രണ്ടുതവണ ഗൂഗിളിനെതിരെ സിസിഐ പിഴ ചുമത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് ഗൂഗിൾ വിശദീകരണം അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധരാണെന്നും, തുടർ നടപടികൾ ഉടൻ തന്നെ സ്വീകരിക്കുമെന്നും ഗൂഗിൾ വക്താക്കൾ പ്രതികരിച്ചു.
ഇന്ത്യയിൽ ഡിജിറ്റൽ വിപ്ലവത്തിന് ഊർജ്ജം പകർന്നതിൽ പ്രത്യേക പങ്ക് ഗൂഗിളിനുണ്ട്. ഡിജിറ്റൽ രംഗത്ത് നിരവധി സംഭാവനകളാണ് നൽകിയിട്ടുള്ളതെന്നും ഗൂഗിൾ വ്യക്തമാക്കി. നിലവിൽ, ഇന്ത്യൻ വിപണിയിലെ മേധാവിത്വം ഗൂഗിളിനാണ് ഉള്ളത്. ഈ മേധാവിത്വം വാണിജ്യ താൽപര്യത്തിനായി ഉപയോഗിച്ചവെന്നാണ് സിസിഐ കണ്ടെത്തിയിരിക്കുന്നത്. ഗൂഗിൾ പ്ലേ ബില്ലിംഗ് സിസ്റ്റം ഉപയോഗിക്കാത്ത ആപ്പുകൾക്ക് പ്ലേ സ്റ്റോറിൽ ഇടം നൽകാത്തതും നടപടി ശക്തമാക്കാൻ കാരണമായി. 936 കോടി രൂപയാണ് സിസിഐ പിഴ ചുമത്തിയിരിക്കുന്നത്.
Post Your Comments