നടപ്പു സാമ്പത്തിക വർഷത്തെ അറ്റാദായം പ്രഖ്യാപിച്ച് ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, രണ്ടാം പാദത്തിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് പുറത്തുവിട്ട വാർഷിക റിപ്പോർട്ട് പ്രകാരം, രണ്ടാം പാദത്തിൽ 13.9 ശതമാനം അറ്റാദായാമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 27 ശതമാനം ഇടിവാണ് ഉണ്ടായിട്ടുളളത്. ഇത്തവണ യൂട്യൂബിൽ നിന്നുള്ള വരുമാനം കുറഞ്ഞത് ഗൂഗിളിന് തിരിച്ചടിയായിട്ടുണ്ട്.
ഇത്തവണ 41 ബില്യൺ ഡോളറിന്റെ വരുമാനമാണ് വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, യൂട്യൂബിൽ നിന്നുള്ള വരുമാനം 7.21 ബില്യണിൽ നിന്ന് രണ്ട് ശതമാനം കുറഞ്ഞ് 7.07 ബില്യൺ ഡോളറായി. യൂട്യൂബിൽ നിന്നുള്ള പരസ്യ വരുമാനത്തിനു പുറമേ, ഗെയിമിംഗിൽ നിന്നുള്ള വരുമാനവും നഷ്ടമായിട്ടുണ്ട്. ലോകത്തുടനീളമുള്ള ടെക് കമ്പനികൾ ഇന്ന് സാമ്പത്തിക മാന്ദ്യം നേരിടുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷം രേഖപ്പെടുത്തിയ അറ്റാദായം വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Also Read: ശരീരഭാരം കുറയ്ക്കാൻ പെരുംജീരകം വെള്ളം
Post Your Comments