ജക്കാർത്ത: ഇന്തോനേഷ്യയിൽ 22 അടി നീളമുള്ള പെരുമ്പാമ്പ് 54 കാരിയായ സ്ത്രീയെ വിഴുങ്ങി. നാട്ടുകാർ പാമ്പിന്റെ വയർ കീറി സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഞായറാഴ്ച ജാംബി പ്രവിശ്യയിലാണ് സംഭവം. ഇവരുടെ കുടുംബ വീടിന് സമീപമുള്ള വനത്തിൽ റബ്ബർ ശേഖരിച്ച ശേഷം വീട്ടിലേക്ക് മടങ്ങാനൊരുങ്ങവേയാണ് ദാരുണ സംഭവം.
ജഹ്‌റ എന്നാണ് മരണപ്പെട്ട സ്ത്രീയുടെ പേര്. വനത്തിൽ അയൽവാസികൾക്കൊപ്പം റബ്ബർ വെട്ടാനെത്തിയതായിരുന്നു ജഹ്‌റ. സമയമായപ്പോൾ എല്ലാവരും തിരിച്ചെത്തി. രാത്രി ഏറെ വൈകിയിട്ടും ജഹ്‌റയെ കാണാതെയായി. ഇതോടെയാണ് കുടുംബക്കാരും നാട്ടുകാരും പോലീസും ഇവരെ അന്വേഷിച്ചിറങ്ങിയത്. ഒരു ദിവസത്തിന് ശേഷം പ്രദേശത്ത് നിന്നും വയറു വീർത്ത നലിയിലുള്ള പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടെത്തി. തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പാമ്പിന്റെ വയർ കീറിയപ്പോഴാണ് ഉളളിൽ ജഹ്‌റയാണെന്ന് കണ്ടെത്തിയത്.
A female rubber plantation worker in #Jambi province #Indonesia was found dead after being swallowed by a 6-meters-long python snake.@AJEnglish @BBCNews @trtworld @Reuters @NikkeiAsia @ChannelNewsAsia @telesurenglish @France24_en https://t.co/L0Z1OhcSWY pic.twitter.com/yF13OUqw92
— Hasto Suprayogo (@HastoSuprayogo) October 25, 2022
സ്ത്രീയുടെ മൃതദേഹം ദഹിക്കാത്ത നിലയിലായിരുന്നുവെന്നും ജാംബി പൊലീസ് മേധാവി പറഞ്ഞു. ‘ഇരയെ പാമ്പിന്റെ വയറ്റിൽ നിന്നും കണ്ടെത്തി, അവരുടെ ശരീരം ദഹിക്കാത്ത നിലയിലായിരുന്നു. ഞായറാഴ്ച രാത്രി ജഹ്‌റയുടെ ഭർത്താവിന് അവരുടെ വസ്ത്രങ്ങളും ഉപകരണങ്ങളും റബ്ബർ തോട്ടത്തിൽ നിന്ന് ലഭിച്ചിരുന്നു.’ ജാംബി പൊലീസ് മേധാവി എകെപി എസ് ഹരേഫ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം സംഭവങ്ങൾ അപൂർവമാണെങ്കിലും ഇന്തൊനേഷ്യയിൽ ഒരാളെ പെരുമ്പാമ്പ് കൊന്ന് തിന്നുന്നത് ഇതാദ്യമല്ല.
Post Your Comments