Latest NewsKeralaNews

വിഴിഞ്ഞം തുറമുഖം: കോടതിയലക്ഷ്യ ഹർജികൾ ഇന്ന് വീണ്ടും ഹൈക്കോടതിയില്‍ 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍. റോഡിലെ തടസ്സങ്ങളടക്കം നീക്കണമെന്ന ഇടക്കാല ഉത്തരവ് എന്ത് സാഹചര്യമാണെങ്കിലും നടപ്പാക്കിയേ മതിയാകൂവെന്ന് കഴിഞ്ഞ തവണ കോടതി പറഞ്ഞിരുന്നു. ഉത്തരവ് നടപ്പിലാക്കിയതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഇന്ന് സർക്കാർ സമർപ്പിക്കണമെന്നും കോടതി നിർദേശമുണ്ട്.

വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശത്തെ റോഡുകളിലെ തടസ്സങ്ങളടക്കം മാറ്റാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും നിർമ്മാണ പ്രവർത്തനങ്ങൾക്ക് പോലീസ് സുരക്ഷ ഒരുക്കണമെന്ന ഇടക്കാല ഉത്തരവ് നടപ്പിലാക്കിയതിന്റെ വിശദാംശങ്ങൾ സമർപ്പിക്കണമെന്നുമായിരുന്നു കഴിഞ്ഞ തവണ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കവെ ഹൈക്കോടതി നൽകിയ നിർദേശം. സമരപ്പന്തൽ പൊളിച്ചു നീക്കിയില്ലെന്നും പോലീസിന് കഴിയില്ലെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നും അദാനി ഗ്രൂപ്പ് വാദിച്ചിരുന്നു.

അതേ സമയം ബലം പ്രയോഗിച്ച് ഒഴിപ്പിച്ചാൽ മരണം വരെ സംഭവിക്കാം. ക്രമസമാധാനം ഉറപ്പാക്കുന്നുണ്ടെന്നും സർക്കാരും കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ, എന്ത് സാഹചര്യത്തിലാണെങ്കിലും സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കോടതി എടുത്തിട്ടുള്ള നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button