തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ദീപം തെളിയിച്ചു . മാധ്യമ പ്രവർത്തകരുടെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചോദ്യത്തിന് ശിവൻകുട്ടിയുടെ മറുപടി ഇങ്ങനെ, സംസ്ഥാന ഗവൺമെന്റ് കഴിഞ്ഞ ഒരുമാസക്കാലമായി ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. എല്ലാ വിഭാഗം ജനങ്ങളെയും നമ്മൾ പങ്കെടുപ്പിച്ചു കൊണ്ടുള്ള ബോധവൽക്കരണ പ്രവർത്തനമാണ് ഇത്.
കേട്ടാൽ ഞെട്ടിക്കുന്ന പല വാർത്തകളും ഈ ലഹരിയുമായി ബന്ധപ്പെട്ടു ദിവസവും കേൾക്കുന്നുണ്ട്. ഇന്നലെ എല്ലാ മണ്ഡലങ്ങളിലും എക്സൈസുമായി ബന്ധിപ്പിച്ചു കൊണ്ട് പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിച്ചു. ലഹരി വിരുദ്ധ ശ്രിംഖല തീർത്ത് വിദ്യാർത്ഥി പ്രസ്ഥാനങ്ങളും രംഗത്തുണ്ട്. ലഹരിക്കെതിരെ പ്രചാരണം നടത്തുന്ന സര്‍ക്കാര്‍ പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അനുമതി നൽകുന്നതിനെതിരായ വിമര്‍ശനങ്ങൾക്ക് വിചിത്രമായ മറുപടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നൽകി.
കള്ള് കേരളത്തിലുള്ള ഒരു പാനീയമാണ്. മയക്കുമരുന്നിനേയും കള്ളിനേയും രണ്ടും രണ്ടായി കണ്ടാൽ മതിയെന്നും മന്ത്രി പറഞ്ഞു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസം ഉയരുന്നുണ്ട്.
Post Your Comments