NewsLife StyleHealth & Fitness

ശ്വാസകോശത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ ഈ പഴം ഡയറ്റിൽ ഉൾപ്പെടുത്തൂ

രക്തസമ്മർദ്ദം, പ്രമേഹം എന്നിവ നിയന്ത്രണ വിധേയമാക്കാൻ സീതപ്പഴം മികച്ച ഓപ്ഷനാണ്

അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ഇത് സങ്കീർണമായ വിവിധ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിർത്താൻ പഴങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. അത്തരത്തിൽ ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന പഴമാണ് സീതപ്പഴം അഥവാ കസ്റ്റാർഡ് ആപ്പിൾ. ശ്വാസകോശത്തെ ശുദ്ധീകരിക്കാനുള്ള സ്വാഭാവിക മാർഗ്ഗമാണ് സീതപ്പഴം.

100 ഗ്രാം കസ്റ്റാർഡ് ആപ്പിളിൽ ഉയർന്ന അളവിൽ കലോറിയും, 2.1 ഗ്രാം പ്രോട്ടീനും, 4.4 ഗ്രാം നാരും 23.6 ഗ്രാം കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. സീതപ്പഴം കഴിച്ചാൽ മലിനീകരണം മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങളെ ചെറുത്തുനിൽക്കാൻ കഴിയുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

Also Read: റെഡ്മി നോട്ട് 12 സീരീസ് ഒക്ടോബർ 27ന് പുറത്തിറങ്ങും, ആദ്യം എത്തുന്നത് ഈ വിപണിയിൽ

രക്തസമ്മർദ്ദം, പ്രമേഹം എന്നിവ നിയന്ത്രണ വിധേയമാക്കാൻ സീതപ്പഴം മികച്ച ഓപ്ഷനാണ്. ഇവ പോളിഫിനോളിക് ആന്റിഓക്സിഡന്റുകളുടെ ഉറവിടമായതിനാൽ ഇൻസുലിൻ ഉൽപ്പാദനവും, ഗ്ലൂക്കോസ് ആഗിരണവും വളരെ വേഗത്തിൽ വർദ്ധിപ്പിക്കുകയും അതുവഴി പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button