Latest NewsKeralaNews

ലൈംഗിക പീഡന കേസ്: സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൽ സിവിക് കുറ്റം നിഷേധിച്ചു. വൈദ്യ പരിശോധന പൂർത്തിയാക്കിയ സിവിക്കിനെ കോഴിക്കോട് ജില്ലാ കോടതിയിൽ ഹാജരാക്കും. ലൈംഗികാതിക്രമത്തിനൊപ്പം പട്ടികജാതി പീഡന നിരോധന വകുപ്പ് കൂടി സിവിക്കിനെതിരെ ചേർത്തിട്ടുണ്ട്. എന്നാൽ, പരാതിക്കാരിയുടെ ജാതി അറിയില്ലെന്നും ജാതി നോക്കി പ്രവർത്തിക്കുന്ന ആളല്ല താനെന്നുമാണ് ചോദ്യം ചെയ്യലിനിടെ സിവിക് പറഞ്ഞത്.

രണ്ട് പീഡന കേസുകളാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ഒരു കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് സിവിക് ചന്ദ്രൻ പോലീസ് സ്‌റ്റേഷനിൽ ഹാജരായിരുന്നു. രണ്ടാമത്തെ കേസിൽ ലഭിച്ച ജാമ്യം ആയിരുന്നു ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്.

ഇതിന് പുറമേ കർശന നിർദ്ദേശങ്ങളും സിവിക് ചന്ദ്രന് നൽകിയിരുന്നു. വടകര ഡി.വൈ.എസ്.പി ആർ ഹരികുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button