ഇന്ത്യൻ വിപണിയിൽ കൂടുതൽ സ്വീകാര്യതയുള്ള സ്മാർട്ട്ഫോണുകളാണ് മോട്ടോറോള. കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്ന മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് മോട്ടോ ജി 32. ഇവയുടെ വിലയും സവിശേഷതയും പരിചയപ്പെടാം.
6.55 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2,400×1080 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. ക്വാൽകം സ്നാപ്ഡ്രാഗൺ 680 പ്രോസസറുകളിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.
Also Read: POCO M3 PRO 5G: റിവ്യൂ
50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 12,999 രൂപയാണ് മോട്ടോ ജി32 ന്റെ വിപണി വില.
Post Your Comments