Latest NewsKeralaNews

കൊച്ചിയില്‍ കൊല്ലപ്പെട്ട യുവതി ആരെന്ന് അജ്ഞാതം, നേപ്പാള്‍ സ്വദേശിനിയെന്ന് സംശയം

യുവതിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിക്കുകയായിരുന്നു

കൊച്ചി: കടവന്ത്ര എളംകുളം ഗിരിനഗറില്‍ കൊല്ലപ്പെട്ട സ്ത്രീ നേപ്പാള്‍ സ്വദേശിനിയെന്ന് സംശയിക്കുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. സ്ഥിരീകരണം ഉടന്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവതിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഭര്‍ത്താവെന്ന് സംശയിക്കുന്ന ആള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Read Also: മാനസിക നില തെറ്റിയ ഇവനൊന്നും ജീവിക്കാൻ യാതൊരു യോഗ്യതയുമില്ല: അധ്യാപികയുടെ കുറിപ്പ് വൈറൽ

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. മൃതശരീരം കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു. കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഭര്‍ത്താവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇയാളും നേപ്പാള്‍ സ്വദേശിയാണ്. ഒളിവില്‍ പോയ ഭര്‍ത്താവിനെ കണ്ടെത്തിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. ദമ്പതികള്‍ വീട്ടുടയ്മയ്ക്ക് നല്‍കിയ തിരിച്ചറിയല്‍ രേഖകളും വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ ദമ്പതികളുടെ പേരിലും മറ്റ് വിവരങ്ങളിലും അവ്യക്തത തുടരുകയാണ്.

കൊല്ലപ്പെട്ട സ്ത്രീ മഹാരാഷ്ട്ര സ്വദേശിയാണെന്ന് പോലീസ് പറഞ്ഞിരുന്നു. ഇവരുടെ ഭര്‍ത്താവ് ഇതര സംസ്ഥാന തൊഴിലാളിയായ രാം ബഹദൂതിനെയാണ് പോലീസ് അന്വേഷിക്കുന്നതെന്നും അറിയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ദമ്പതികള്‍ നേപ്പാള്‍ സ്വദേശികളാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഭര്‍ത്താവ് കേരളം വിട്ടെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. നഗരത്തിലെ ഹെയര്‍ ഫിക്സിംഗ് സ്ഥാപനത്തിലെ തൊഴിലാളിയാണ് ഇയാള്‍.

കഴിഞ്ഞ ഒരു വര്‍ഷമായി ദമ്പതികള്‍ വാടകയ്ക്കാണ് കഴിയുന്നതെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതക ശേഷം ഇയാള്‍ കടന്നുകളഞ്ഞെന്നാണ് പോലീസിന്റെ നിഗമനം. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് അയല്‍ക്കാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button