ടെഹ്റാന്‍ : റഷ്യ യുക്രെയ്നില്‍ ഉപയോഗിക്കുന്നത് തങ്ങളുടെ ഡ്രോണുകള്‍ അല്ലെന്ന അവകാശവാദവുമായി ഇറാന്‍ രംഗത്ത്. റഷ്യയ്ക്ക് തങ്ങള്‍ ഡ്രോണുകള്‍ നല്‍കിയെന്നും അവ യുക്രെയ്നെ ആക്രമിക്കാന്‍ ഉപയോഗിച്ചുവെന്ന് തെളിയിക്കണമെന്ന വെല്ലുവിളിയാണ് നാറ്റോയ്ക്കെതിരെ ഇറാന്‍ നടത്തിയത്. ഇറാന്‍ വിദേശകാര്യമന്ത്രി ഹൊസൈന്‍ അമീര്‍ദൊല്ലാഹിയാനാണ് യൂറോപ്യന്‍ ആരോപണത്തിനെതിരെ രംഗത്തെത്തിയത്. ഇതിനിടെ പ്രതിരോധ രംഗത്ത് റഷ്യയുമായി സഹകരണം തുടരുമെന്നും ഹൊസൈന്‍ വ്യക്തമാക്കി.
ബ്രിട്ടണും, ഫ്രാന്‍സും, ജര്‍മ്മനിയുമാണ് ഇറാനെതിരെ ഐക്യരാഷ്ട്രരക്ഷാസമിതി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നത്. റോക്കറ്റ് ആക്രമണങ്ങള്‍ക്കപ്പുറം റഷ്യ യുക്രെയ്ന്‍ നഗരങ്ങളില്‍ ഡ്രോണ്‍ ആക്രമണം വ്യാപകമാക്കിയിരിക്കുകയാണ്.
Post Your Comments