ശ്രീനഗർ: ജമ്മു കശ്മീരിലെ പരിംപോറയിൽ ഭീകരർക്കായി തെരച്ചിൽ ആരംഭിച്ച് സുരക്ഷാ സേന. ഗ്യാസ് സിലിണ്ടറും യൂറിയയും ചാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് മേഖലയിൽ തെരച്ചിൽ ശക്തമാക്കിയത്. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് സൈന്യത്തിന്റെ നടപടി.
ശ്രീനഗറിനടുത്ത് വനപ്രദേശങ്ങളുള്ള മേഖലയിലാണ് ചാക്കിൽ യൂറിയയും ഗ്യാസ് സിലിണ്ടറും കണ്ടെത്തിയത്. പ്രദേശത്ത് ഭീകരർ തമ്പടിച്ചിരിക്കുമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. തുടർന്നാണ് അധികൃതർ പരിശോധന ശക്തമാക്കിയത്. അതേസമയം, നേരത്തെ, റാംബെൻ മേഖലയിൽ ഭീകരരുടെ ഒളിത്താവളം സൈന്യം കണ്ടെത്തിയിരുന്നു. രാഷ്ട്രീയ റൈഫിൾസിന്റെ 22-ാം ബറ്റാലിയനാണ് മേഖലയിൽ റെയ്ഡ് നടത്തിയത്. നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളുമാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്.
Read Also: ഇന്ത്യയുടെ അവസാന മൂന്ന് ഓവര്‍ വീണ്ടും ഇന്ന് കണ്ട് ഞാന്‍ ദീപാവലി ആഘോഷിച്ചു: സുന്ദര്‍ പിച്ചൈ
Post Your Comments