ThiruvananthapuramKeralaNattuvarthaLatest NewsNews

ചെ​റു​മ​ക​ളെ സ്കൂ​ളി​ലാ​ക്കാ​ൻ റോ​ഡു മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു

പ്രാ​വ​ച്ച​മ്പ​ലം കോ​ൺ​വ​ന്‍റ് റോ​ഡ് പ്ര​ശാ​ന്ത് ഭ​വ​നി​ൽ വി​ശ്വ​നാ​ഥ​ന്‍റെ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി (70) ആ​ണ് മ​രി​ച്ച​ത്

നേ​മം: ചെ​റു​മ​ക​ളെ സ്കൂ​ളി​ലാ​ക്കാ​ൻ റോ​ഡു മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന വ​യോ​ധി​ക മ​രി​ച്ചു. പ്രാ​വ​ച്ച​മ്പ​ലം കോ​ൺ​വ​ന്‍റ് റോ​ഡ് പ്ര​ശാ​ന്ത് ഭ​വ​നി​ൽ വി​ശ്വ​നാ​ഥ​ന്‍റെ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി (70) ആ​ണ് മ​രി​ച്ച​ത്.

നേ​മം സ​ർ​ക്കാ​ർ യു​പി​എ​സി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ ചെ​റു​മ​ക​ൾ ദ​ക്ഷ​യെ സ്കൂ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി വ​ന്ന​താ​ണ് കാ​ർ​ത്ത്യാ​യ​നി. കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ചു ക​ട​ക്കു​വാ​ൻ വേ​ണ്ടി പ​ണി​ത അ​ടി​പ്പാ​ത​യി​ൽ മ​ഴ​യ​ത്ത് വെ​ള്ളം കെ​ട്ടി​യ​തി​നാ​ലാ​ൽ ചെ​റു​മ​ക​ളു​മാ​യി ക​ർ​ത്ത്യാ​യ​നി സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം നടന്നത്.

Read Also : കാ​റി​ലി​ടി​ക്കാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ച്ചു​മാ​റ്റി​യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തിപോ​സ്റ്റി​ലി​ടി​ച്ചു ക​യ​റി

പ​രി​ക്കേ​റ്റ​വ​രെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​രും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ഉ​ട​ൻ നേ​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദ​ക്ഷ​യ്ക്ക് പ്ര​ഥ​മി​ക ചി​കി​ത്സ ന​ല്കി വി​ട്ട​യ​ച്ചു. ത​ല​യ്ക്ക് ​ഗുരുതര പ​രി​ക്കേ​റ്റ കാ​ർ​ത്ത്യാ​യ​നി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി​യെ​ങ്കി​ലും ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ മ​രിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. മ​ക്ക​ൾ: ഷി​ബു, ബി​ജു, സി​ന്ധു.

shortlink

Related Articles

Post Your Comments

Related Articles


Back to top button