നേമം: ചെറുമകളെ സ്കൂളിലാക്കാൻ റോഡു മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പ്രാവച്ചമ്പലം കോൺവന്റ് റോഡ് പ്രശാന്ത് ഭവനിൽ വിശ്വനാഥന്റെ ഭാര്യ കാർത്ത്യായനി (70) ആണ് മരിച്ചത്.
നേമം സർക്കാർ യുപിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ചെറുമകൾ ദക്ഷയെ സ്കൂളിൽ എത്തിക്കുന്നതിനായി വന്നതാണ് കാർത്ത്യായനി. കുട്ടികൾക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കുവാൻ വേണ്ടി പണിത അടിപ്പാതയിൽ മഴയത്ത് വെള്ളം കെട്ടിയതിനാലാൽ ചെറുമകളുമായി കർത്ത്യായനി സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം നടന്നത്.
പരിക്കേറ്റവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും അധ്യാപകരും ചേർന്ന് ഉടൻ നേമം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷയ്ക്ക് പ്രഥമിക ചികിത്സ നല്കി വിട്ടയച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ കാർത്ത്യായനിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. മക്കൾ: ഷിബു, ബിജു, സിന്ധു.
Post Your Comments