ബ്യൂണസ് ഐറിസ്: ഖത്തര്‍ ലോകകപ്പിന് ശേഷവും അര്‍ജന്‍റീന ടീമിൽ തുടരുമെന്ന സൂചന നൽകി സൂപ്പര്‍താരം ലയണൽ മെസി. ഖത്തറിലേത് തന്‍റെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസി മുമ്പ് പ്രഖ്യാപിച്ചപ്പോൾ അര്‍ജന്‍റീന ജേഴ്‌സിയിൽ താരത്തെ ഇനി കാണാനാവില്ലെന്ന ആശങ്കയിലായിരുന്നു ആരാധകര്‍.
കോപ്പ അമമേരിക്കയും ഫൈനലിസിമ കിരീടവും നേടി 35 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായാണ് അര്‍ജന്‍റീന ഖത്തര്‍ ലോകകപ്പിനെത്തുന്നത്. 2014ൽ കൈയെത്തും ദൂരത്താണ് മെസിക്കും അര്‍ജന്‍റീനും ലോകകപ്പ് നഷ്ടമായത്. ഇത്തവണ മുൻകാലങ്ങളേക്കാൾ പ്രതീക്ഷയുണ്ട് അര്‍ജന്‍റീന ടീമിനെ കുറിച്ച് ആരാധകര്‍ക്ക്.
അര്‍ജന്‍റീനയുടെ നീലയും വെള്ളയും കലര്‍ന്ന ജേഴ്സിയിൽ ലോകകപ്പിന് ശേഷം തുടരണമോ എന്നതിൽ മെസി വീണ്ടുമെന്ന് ആലോചിച്ചേക്കും. മെസിയുടെ എല്ലാ തീരുമാനവും ഖത്തറിലെ അര്‍ജന്‍റീനയുടെ ലോകകപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും. അതെന്തായാലും കാത്തിരുന്ന് കാണാമെന്ന് മെസി പറയുന്നു.
പ്രായം മുപ്പത്തിയഞ്ചെങ്കിലും ചില സമയങ്ങളിൽ ഇരുപത്തിയഞ്ചുകാരന്‍റെ ആവേശമുണ്ടെന്നും ഇനിയും ഒരുപാട് കളിക്കാനാവുമെന്ന പ്രതീക്ഷയാണ് അര്‍ജന്‍റീന നായകന്‍റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാൽ, നെയ്മറിന്‍റെ ബ്രസീലിനും കിലിയൻ എംബാപ്പെയുടെ ഫ്രാൻസിനുമാണ് ഖത്തര്‍ ലോകകപ്പില്‍ മെസി ഏറ്റവും കൂടുതൽ കിരീട സാധ്യത കല്പിക്കുന്നത്.
Post Your Comments