വിറ്റാമിന്‍ സിയുടെ കലവറയാണ് നാരങ്ങ. സിട്രസ് പഴങ്ങളുടെ വിഭാഗത്തില്‍പ്പെട്ട നാരങ്ങ കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്.
ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തെ കാത്തു സൂക്ഷിക്കുന്ന നാരങ്ങ നമ്മുടെ രോഗ പ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കും. അതിനാല്‍ നിത്യേന നാരങ്ങ ശീലമാക്കുന്നത് ഏറെ ഗുണം ചെയ്യും.
എന്നാല്‍ കഴിക്കുന്നതിലൂടെ മാത്രമല്ല, അല്ലാതെയും നമ്മുടെ ആരോഗ്യം മികച്ചതാക്കാന്‍ നാരങ്ങയ്ക്ക് കഴിയും. ഇത് എങ്ങനെയെന്ന് അറിയാന്‍ രാത്രി കിടക്കാന്‍ നേരം ഒരു നാരങ്ങ മുറിച്ച് കിടയ്ക്ക് സമീപംവെച്ചാല്‍ മതി.
ഉത്കണ്ഠയും സമ്മര്‍ദ്ദവും അകറ്റാന്‍
വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലാണ് ഇന്ന് നമ്മുടെ ജീവിതം. ഇത് നമ്മളില്‍ പലവിധ മാനസിക പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാല്‍ നിത്യേന കിടയ്ക്കയ്ക്ക് സമീപം നാരങ്ങ മുറിച്ചുവെച്ച് കിടന്നാല്‍ ഇവ ഒഴിവാക്കാം. നാരങ്ങയുടെ സുഗന്ധമാണ് ഇതിന് താരണം. നാരങ്ങയുടെ മണം നമ്മുടെ തലച്ചോറിലെ ഹാപ്പി കെമിക്കല്‍സിനെ ത്വരിതപ്പെടുത്തുന്നു. ഇത് സമ്മര്‍ദ്ദം അകലാന്‍ കാരണമാകുന്നു.
രക്തസമ്മര്‍ദ്ദം അകറ്റുന്നു
രാജ്യത്ത് 10 ല്‍ രണ്ട് പേര്‍ക്ക് രക്തസമ്മര്‍ദ്ദം ഉണ്ടെന്നാണ് കണക്കുകള്‍. രക്തസമ്മര്‍ദ്ദം തലവേദന, ക്ഷീണം, തലകറക്കം, ശ്വാസം മുട്ടല്‍ എന്നിവയ്ക്കെല്ലാം കാരണമാകുന്നു. കിടപ്പ് മുറിയില്‍ നാരങ്ങ മുറിച്ചുവയ്ക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമാക്കുന്നു.
മുറിയ്ക്കുള്ളിലെ വായു ശുദ്ധീകരിക്കുന്നു
ആന്റിബാക്ടീരിയല്‍, ആന്റിവൈറല്‍ പ്രോപ്പര്‍ട്ടികളുടെ മികച്ച സ്രോതസ്സാണ് നാരങ്ങ. ഇത് മുറിയ്ക്കുള്ളിലെ വായു ശുദ്ധീകരിക്കുന്നു. ഇത് വഴി രോഗങ്ങള്‍ പടരാനുള്ള സാദ്ധ്യത കുറയുന്നു. നല്ല ഉറക്കം ലഭിക്കുന്നതിനും നാരങ്ങ മുറിച്ച് കിടപ്പു മുറിയില്‍ വയ്ക്കുന്നത് നന്നായിരിക്കും. പ്രാണികളെ തുരത്താനും ഇത് സഹായിക്കും.
Post Your Comments