CinemaLatest NewsBollywoodNewsIndiaEntertainment

‘ഒരു സ്ത്രീ വസ്ത്രം ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവളാണ്, ആരും ഇടപെടേണ്ട’: കങ്കണ റണാവത്ത്

വസ്ത്രധാരണം എന്നത് ഒരു വ്യക്തിയുടെ മാത്രം സ്വാതന്ത്ര്യമാണ്. എന്നാൽ, പലപ്പോഴും സമൂഹത്തിന്റെ ഇടപെടൽ അങ്ങനെയല്ല. ആവശ്യത്തിനും അനാവശ്യത്തിനും സ്ത്രീകളും വസ്ത്രധാരണത്തെ ചോദ്യം ചെയ്തും, പരിഹസിച്ചും അവർ സന്തോഷം കണ്ടെത്തുന്നു. പ്രത്യേകിച്ച് സെലിബ്രിറ്റികൾ തങ്ങൾ നേരിട്ടിട്ടുള്ള ഇത്തരത്തിലുള്ള കമന്‍റുകളെ കുറിച്ചും പരിഹാസങ്ങളെ കുറിച്ചും ബോഡി ഷെയിമിംഗിനെ കുറിച്ചും പലപ്പോഴും പരസ്യമായി പങ്കുവച്ചിട്ടുള്ള ആളാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇത്തരം അനാവശ്യ ചോദ്യം ചെയ്യലുകൾ ആവശ്യമില്ലെന്ന് നടി പറയുന്നു.

ഒരു സ്ത്രീ എന്തു വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് അവളാണെന്ന് പറയുകയാണ് കങ്കണ. ഒരു സിനിമയുടെ പ്രൊമോഷനോട് അനുബന്ധിച്ച് നേർത്ത വസ്ത്രം ധരിച്ചെത്തിയ കങ്കണയുടെ ചിത്രങ്ങൾ പണ്ട് വിവാദമായിരുന്നു. 2021-ല്‍ ഒരു സിനിമയുടെ പ്രൊമോഷൻ സമയത്ത് കങ്കണ ഇതേ വസ്ത്രത്തിലുള്ള ചിത്രങ്ങൾ പങ്കുവച്ചപ്പോഴായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇപ്പോൾ അതേ വസ്ത്രങ്ങൾ ധരിച്ച് വിമർശകർക്ക് മറുപടി പറയുകയാണ് താരം.

‘ഒരു സ്ത്രീ വസ്ത്രം ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും ഏതു വസ്ത്രം ധരിക്കണമെന്നതിൽ അവസാനത്തെ തീരുമാനം എടുക്കേണ്ടതും അവളാണ്. അക്കാര്യത്തിൽ മറ്റുള്ളവർ ഇടപെടണ്ടതില്ല’- എന്ന കുറിപ്പോടെയാണ് കങ്കണ ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. നേർത്ത വെള്ള ടോപ്പും പാന്റ്സും ധരിച്ചുള്ള ചിത്രങ്ങളാണ് കങ്കണ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button