Latest NewsKeralaNews

പോലീസിലെ ക്രിമിനലുകളോട് ഒന്നേ പറയാനുള്ളു: കാലവും ഭരണവും മാറുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കേരളാ പോലീസിന് മുന്നറിയിപ്പുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ക്രിമിനൽ പോലീസുകാരുടെ ചെയ്തികൾ ദിവസേന കണ്ടുകൊണ്ടിരിക്കുന്ന മലയാളി സമൂഹത്തോടാണ് യാതൊരു ഉളുപ്പുമില്ലാതെ ഇതാണ് മികച്ച പോലീസിംഗ് എന്ന് മുഖ്യമന്ത്രി പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പോലീസിലെ ക്രിമിനലുകളോട് ഒന്നേ പറയാനുള്ളുവെന്നും കാലവും ഭരണവും മാറുമെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന : വയോധികൻ പിടിയിൽ

പിണറായി പോലീസ് 2016 മുതലിങ്ങോട്ടു കൊന്നതും, ജീവച്ഛവം ആക്കിയതുമായ ഒരുപാടധികം നിരപരാധികൾ ഈ നാട്ടിലുണ്ട്. അവരുടെ കണ്ണുനീരിന്റെ മുകളിലാണ് ഇത്രയ്ക്ക് പൈശാചികമായ പ്രസ്താവനകളുമായി മുഖ്യമന്ത്രി വരുന്നത്. ഒരുതരത്തിൽ പോലീസിലെ ക്രിമിനലുകൾക്ക് മുഖ്യമന്ത്രി തന്നെ പ്രോത്സാഹനം നൽകുകയാണ്. ലോക്കപ്പിൽ ഇടിച്ചും ഉരുട്ടിയും മനുഷ്യരെ കൊന്ന ഏത് പോലീസുകാരനെയാണ് പിണറായി ഭരണകൂടം ശിക്ഷിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു.

നിരപരാധിയായ ഒരു മാധ്യമ പ്രവർത്തകനെ കാർ ഇടിച്ചു കൊന്ന ഉദ്യോഗസ്ഥനെ തിരിച്ചു കൊണ്ടുവന്നു സ്ഥാനാരോഹണം നടത്തിയതും കേരളം കണ്ടു. മനസ്സു മരവിപ്പിക്കുന്ന ഒട്ടേറെ കാഴ്ചകൾ കഴിഞ്ഞ കുറച്ച് നാളുകളിൽ നമ്മൾ കണ്ടു. അതിലൊക്കെയും കുറ്റക്കാർ പോലീസുകാർ തന്നെയാണെന്നിരിക്കെ എന്തിനാണ് മുഖ്യമന്ത്രി ഈ ക്രിമിനൽ ഉദ്യോഗസ്ഥർക്ക് കുട പിടിക്കാൻ വരുന്നതെന്നും സുധാകരൻ ചോദിച്ചു.

പൊളിറ്റിക്കൽ ക്രിമിനലിന് പോലീസ് ക്രിമിനലുകളോടുള്ള സ്‌നേഹവും വാത്സല്യവും കേരളത്തിന് മനസിലാകുന്നുണ്ട്. അതുവഴി ഇനിയും ഒരുപാട് പാവങ്ങളെ ദ്രോഹിക്കാനുള്ള ഊർജ്ജവും പിണറായി പോലീസിന് കിട്ടുന്നുണ്ടാകും. പിഎസ്‌സി തട്ടിപ്പ് വഴി സേനയിൽ കയറി, നിർധനരായ എത്രയോ കുടുംബങ്ങളുടെ അത്താണികളെ ഇല്ലാതാക്കിയ ക്രിമിനലുകളോട് ഒന്നേ പറയാനുള്ളൂ. കാലം മാറും, ഭരണവും- കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ‘മയക്കുമരുന്നിനെയും കള്ളിനെയും രണ്ടായി കാണണം’: കള്ള് കേരളത്തിലുള്ള പാനീയം – വിചിത്ര വാദവുമായി ശിവന്‍കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button