തിരുവനന്തപുരം: 9 സർവകലാശാലകൾക്ക് സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി ഗവർണർ. ഒൻപത് സർവകലാശാലകളിൽ സുരക്ഷ ഒരുക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രശ്‌ന സാധ്യത പരിഗണിച്ചാണ് സുരക്ഷ കൂട്ടാനുള്ള നിർദ്ദേശം അദ്ദേഹം നൽകിയത്.
Read Also: ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്ന കാര്യം എൽഡിഎഫ് ഗൗരവമായി ആലോചിക്കും: കാനം രാജേന്ദ്രൻ
വിധിപ്പകർപ്പ് കിട്ടിയ ശേഷമാണ് ഗവർണറുടെ പ്രതികരണം. വിസിമാർക്ക് തത്ക്കാലത്തേക്ക് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഗവർണറുടെ അന്തിമ ഉത്തരവ് വരും വരെ തൽസ്ഥിതി നിലനിൽക്കും. കാരണം കാണിക്കൽ നോട്ടീസോടെ രാജിയാവശ്യപ്പെട്ടുള്ള കത്ത് അസാധുവായെന്നും കോടതി വ്യക്തമാക്കി. രാജിക്കത്ത് നൽകണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളി ഒൻപത് സർവകലാശാലാ വിസിമാരാണ് ഹൈക്കോടയിൽ ഹർജി നൽകിയത്.
Post Your Comments