AlappuzhaKeralaNattuvarthaLatest NewsNews

അച്ഛനെയും ചെ​റി​യ​മ്മ​യെ​യും ക്രൂ​ര​മാ​യി മ​ർ​ദ്ദിച്ചു : യു​വാ​വ് അറസ്റ്റിൽ

പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 13-ാം  വാ​ർ​ഡ് കാ​ക്ക​രി​യി​ൽ വീ​ട്ടി​ൽ ജോ​സ​ഫ് സി​ബി​ച്ച​നെ (ഓ​മ​നക്കുട്ട​ൻ-21) യാ​ണ് പു​ന്ന​പ്ര പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

അ​മ്പ​ല​പ്പു​ഴ: അച്ഛനെയും ചെ​റി​യ​മ്മ​യെ​യും ക്രൂ​ര​മാ​യി മ​ർ​ദ്ദിച്ച കേ​സി​ൽ യു​വാ​വ് അറസ്റ്റിൽ. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 13-ാം  വാ​ർ​ഡ് കാ​ക്ക​രി​യി​ൽ വീ​ട്ടി​ൽ ജോ​സ​ഫ് സി​ബി​ച്ച​നെ (ഓ​മ​നക്കുട്ട​ൻ-21) യാ​ണ് പു​ന്ന​പ്ര പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞദിവസം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. വീ​ടി​നു സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന പി​തൃസ​ഹോ​ദ​ര​ൻ റോ​യി​യു​ടെ വീ​ട്ടി​ൽ കു​ട്ടി​യു​ടെ ജ​ന്മ​ദി​ന ച​ട​ങ്ങു ന​ട​ക്കു​ന്ന​തി​നി​ടെ മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​യാ​ൾ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പി​താ​വ് ത​ട​ഞ്ഞു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ പ​ട്ടി​ക ഉ​പ​യോ​ഗി​ച്ച് പി​താ​വി​നെ​യും സ​ഹോ​ദ​ര​ൻ റോ​യി​യു​ടെ ഭാ​ര്യ ശോ​ശ​മ്മ​യേ​യും ക്രൂ​ര​മാ​യി മ​ർ​ദിക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ചു.

Read Also : കോയമ്പത്തൂരില്‍ നടന്നത് ചാവേര്‍ ആക്രമണമെന്ന് സൂചന: കനത്ത സുരക്ഷാ വലയത്തില്‍ നഗരം

യുവാവിന്റെ ക്രൂര മ​ർദന​മേ​റ്റ പി​താ​വും ശോ​ശാ​മ്മ​യും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സതേ​ടി.

കാ​ക​ൻ മ​നു​ വ​ധക്കേസ് ഉ​ൾ​പ്പെടെ ആ​റു കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സി​ബി​ച്ച​ൻ പു​ന്ന​പ്ര പൊലീ​സ് സ്റ്റേ​ഷ​നി​ലെ ഗു​ണ്ടാ​ലി​സ്റ്റി​ൽ പെ​ട്ട​യാ​ളാ​ണെ​ന്നും പൊലീ​സ് പ​റ​ഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button