Latest NewsKeralaNews

അധികാര പരിധി വിട്ട് ഒരിഞ്ച് കടക്കാമെന്ന് കരുതരുത്: ഗവർണർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പാലക്കാട്: ഗവർണർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അധികാര പരിധി വിട്ട് ഒരിഞ്ച് കടക്കാമെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എട്ട് വിസിമാർക്ക് തത്കാലം തുടരാമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് ഗവർണർക്ക് മുഖ്യമന്ത്രി താക്കീത് നൽകിയത്. ഗവർണറുടെ തോണ്ടൽ ഏശില്ലെന്നും ചട്ടവും കിഴ്‌വഴക്കവും ഗവർണർ മറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ചാക്കിൽ ഉപേക്ഷിച്ച നിലയിൽ യൂറിയയും ഗ്യാസ് സിലണ്ടറും: കശ്മീരിൽ ഭീകരർക്കായി തെരച്ചിൽ പുരോഗമിക്കുന്നു

വിസിമാർക്ക് തത്ക്കാലത്തേക്ക് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഗവർണറുടെ അന്തിമ ഉത്തരവ് വരും വരെ തൽസ്ഥിതി നിലനിൽക്കും. കാരണം കാണിക്കൽ നോട്ടീസോടെ രാജിയാവശ്യപ്പെട്ടുള്ള കത്ത് അസാധുവായെന്നും കോടതി വ്യക്തമാക്കി. രാജിക്കത്ത് നൽകണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളി ഒൻപത് സർവകലാശാലാ വിസിമാരാണ് ഹൈക്കോടതിയിൽ ഹർജി നൽകകിയത്.

Read Also: ‘ദൈവത്തിലും സ്നേഹത്തിലും വിശ്വസിക്കൂ…’: ദീപാവലി ആശംസകൾ നേർന്ന് നയൻതാരയും കുടുംബവും

shortlink

Related Articles

Post Your Comments

Related Articles


Back to top button