KeralaLatest NewsNews

’14 വർഷം ശിക്ഷയല്ലേ? 39 വയസ് ആകുമ്പോൾ പുറത്തിറങ്ങും… ശിക്ഷയൊക്കെ എനിക്കറിയാം’: കൂസലില്ലാതെ ശ്യാംജിത്ത്

കണ്ണൂർ: ’14 വർഷം അല്ലേ ശിക്ഷ? എനിക്ക് 39 വയസ് ആകുമ്പോഴേക്കും ഞാൻ പുറത്തിറങ്ങും… ശിക്ഷയൊക്കെ ഞാൻ ഗൂഗിളിൽ നോക്കി മനസ്സിലാക്കിയിട്ടുണ്ട്’ – പട്ടാപ്പകൽ ഒരു പെൺകുട്ടിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശ്യാംജിത്തിന്റെ വാക്കുകളാണിത്. കൂസലില്ലാതെ പൊലീസിന് മുന്നിൽ ശ്യാംജിത്ത് കൊലപാതകം വിവരിച്ചു. കുറ്റസമ്മതത്തിലും ഉള്ള ഈ കൂസലില്ലായ്മ വിളിച്ച് കാട്ടുന്നത് നമ്മുടെ നാട്ടിലെ നീതിന്യായ വ്യവസ്ഥയും അതിലെ പിഴവുകളുമാണ്.

അച്ഛന്റെ ഹോട്ടലിൽ രാവിലെ പത്തരവരെ ശ്യാംജിത്ത് ജോലി ചെയ്തു. വിഷ്ണുപ്രിയയുടെ മുത്തശ്ശി മരണപ്പെട്ടത് അറിയാമായിരുന്നതിനാൽ വിഷ്ണുപ്രിയ ലീവെടുത്ത് വീട്ടിൽ തന്നെ കാണുമെന്ന് പ്രതി ഉറപ്പിച്ചു. കൊലപാതകം മനസ്സിൽ പ്ലാൻ ചെയ്ത് ചുറ്റികയും വെട്ടുകത്തിയും വാങ്ങി ബാഗിൽ വെച്ചു. പാനൂരിലെത്തി യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി. അഞ്ച് വർഷത്തോളം സ്നേഹിച്ച പെണ്ണിനെ യാതൊരു ദയയുമില്ലാതെ, മനസാക്ഷി കുത്തുമില്ലാതെ ശ്യാംജിത്ത് വെട്ടിയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും ഒടുവിൽ കഴുത്തറുത്തും കൊലപ്പെടുത്തി. ശേഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ അങ്ങാടികുളത്തിൽ കുളിയും കഴിഞ്ഞ് തിരിച്ച് ഹോട്ടലിൽ എത്തി പണി തുടർന്നു. പ്രതിയായ ശ്യാംജിത്തിന്റെ ക്രൂരത വ്യക്തമാകുന്നത് ഈ പ്രവൃത്തികളിലൂടെ കൂടെയാണ്.

ഇന്ന് രാവിലെ മാനന്തേരിയിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ പ്രതി ഉപയോഗിച്ച ആയുധങ്ങളും മറ്റ് വസ്തുക്കളും കണ്ടെത്തി. വീടിനടുത്തെ കുഴിയിൽ ഉപേക്ഷിച്ച ബാഗിൽ മാസ്ക്, ഷൂ, ഷർട്ട്, കൈയ്യുറ, വെള്ളക്കുപ്പി, സോക്സ്, മുളകുപൊടി, ഇടിക്കട്ട, കുത്തി പരിക്കേൽപിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പിൻ്റെ ആയുധം, ചുറ്റിക, കത്തി എന്നിവയാണ് ഉണ്ടായത്. ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും. വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പരിശോധനക്ക് വിധേയമാക്കി. തുടർന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button