CinemaMollywoodLatest NewsKeralaNewsEntertainment

‘ഹണി റോസുമായി ചങ്ക്സ് 2 വേണം’: ആരാധകരുടെ ആവശ്യത്തെ കുറിച്ച് ഒമർ ലുലു

മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തിയ ‘മോൺസ്റ്റർ’ സമ്മിശ്ര പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഹണി റോസ് ആണ്. നടിയുടെ അഭിനയത്തെ പുകഴ്ത്തി നിരവധി പേർ രംഗത്തെത്തിയിരുന്നു. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരം ചുരുങ്ങിയ കാലയളവിൽ നിരവധി ആരാധകരെ സമ്പാദിച്ചു. ഇപ്പോഴിതാ ഹണി റോസിനെ വെച്ച് ചങ്ക്‌സ് 2 ഉണ്ടാകുമോ എന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ ഒമർ ലുലു.

വൈശാഖ് – ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ഇറങ്ങിയ മോൺസ്റ്ററിൽ ഏറ്റവും പ്രധാന വേഷമാണ് ഹണി റോസ് കൈകാര്യം ചെയ്തത്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരും ഹണി റോസിന്റെ അഭിനയത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരുന്നു. സംവിധായകൻ ഒമർ ലുലു മോൺസ്റ്റർ സിനിമയെയും ഹണി റോസിനെയും പ്രശംസിച്ച് പോസ്റ്റിട്ടിരുന്നു. ഇപ്പോഴിത തനിക്ക് വരുന്ന ചില മെസേജുകളെ കുറിച്ചാണ് ഒമർ ലുലു പറയുന്നത്. ഹണി റോസിനെ വെച്ച് ചങ്ക്സ് 2 ഇറക്കണമെന്ന മെസേജുകളാണ് ഒമർ ലുലുവിന് ലഭിക്കുന്നത്.

‘ഒരുപാട് പേർ ഹണി റോസുമായി ചങ്ക്സ് 2 വേണം എന്ന് മെസേജ് അയയ്ക്കുന്നു. സന്തോഷം’ – എന്നാണ് ഒമർ ലുലു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് പോസ്റ്റിനെ താഴെ കമന്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button