ലാവ ഇന്റർനാഷണലിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ലാവ യുവ പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മെറ്റാലിക് ഡിസൈനിൽ പുറത്തിറക്കിയ ഈ സ്മാർട്ട്ഫോണുകളിൽ വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇവയുടെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.
6.51 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1,600 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് സംരക്ഷണം നൽകുന്നുണ്ട്. മീഡിയടെക് ഹീലിയോ പ്രോസസറിലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം.
Also Read: വിഷ്ണുപ്രിയയെ കൊന്ന ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം ചെയ്തു, പ്രചോദനമായത് ഈ മലയാള സിനിമ
പ്രധാനമായും മൂന്ന് കളർ വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ, മെറ്റാലിക് ഗ്രേ എന്നിവയാണ് കളർ വേരിയന്റുകൾ. 3 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ലാവ യുവ പ്രോ പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ, ലാവ ഇ- സ്റ്റോർ മുഖാന്തരം മാത്രമാണ് സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക.
7,799 രൂപയാണ് വില.
Post Your Comments