Latest NewsKeralaIndia

വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി: പുന:പരിശോധന ഹർജി നൽകാൻ കേരളസർക്കാർ

ന്യൂഡൽഹി: വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ കേരളം പുന:പരിശോധനാ ഹർജി നൽകും. എപിജെ അബ്ദുള്‍ കലാം സാങ്കേതിക സർവ്വകലാശാല വി.സി.യായ ഡോ.രാജശ്രീ എം എസിന്റെ നിയമനമാണ് റദ്ദാക്കിയത്. നിയമനം ചട്ടപ്രകാരമല്ല എന്ന വാദം അംഗീകരിച്ചായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാൽ 2010ലെ യുജിസി ചട്ടങ്ങൾക്ക് നിർദ്ദേശ സ്വഭാവം മാത്രമേ ഉള്ളൂ എന്നാണ് വാദം.

അത് നടപ്പാക്കാൻ ബാധ്യതയില്ലെന്ന് സുപ്രീംകോടതി തന്നെ വിധിച്ചിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാരിന് അധികാരം നൽകുന്ന യുജിസി ചട്ടം പരിഗണിച്ചില്ലെന്നും സർക്കാർ ആക്ഷേപം ഉയർത്തുന്നുണ്ട്. സീനിയർ അഭിഭാഷകരുടെ നിയമ ഉപദേശം ലഭിച്ച ശേഷം ഹർജി ഫയൽ ചെയ്യുന്നതിനുള്ള തുടർ നടപടികൾ സർക്കാർ സ്വീകരിക്കും.

സുപ്രീം കോടതി വിധി മറ്റ് സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തെ ബാധിക്കാൻ സാധ്യത ഉള്ളതിനാലാണ് സംസ്ഥാന സർക്കാർ പുനഃപരിശോധന ഹർജി നൽകുന്നത്. സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ച വിധി ഉന്നതവിദ്യാഭ്യാസ രംഗത്ത് ദൂരവ്യാപക പ്രത്യഘാതം ഉണ്ടാക്കുമെന്നാണ് സംസ്ഥാന സർക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകരുടെ വിലയിരുത്തൽ.

വൈസ് ചാൻസലർ നിയമനം ഉൾപ്പടെ സർവകലാശാല ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമസഭാ പാസാക്കുന്ന നിയമങ്ങൾ അപ്രസക്തമാകുമെന്നാണ് സർക്കാരിന്റെ ആശങ്ക. ഇത് ഫെഡറൽ തത്വങ്ങൾക്കും, സുപ്രീം കോടതിയുടെ തന്നെ മുൻ വിധികൾക്കും എതിരാണെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button