ഉപയോക്താക്കൾക്ക് വില്ലനായി മാറിയ ആപ്പുകൾക്കെതിരെ നടപടിയുമായി ഗൂഗിൾ പ്ലേ സ്റ്റോർ. ഡാറ്റ പെട്ടെന്ന് തീരാൻ കാരണമാകുന്നതും, ബാറ്ററി ഡ്രെയിൻ ആകുന്നതുമായ ആപ്പുകളെയാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 16 ആപ്പുകളെയാണ് ഇത്തരത്തിൽ നീക്കം ചെയ്തിരിക്കുന്നത്. ഏകദേശം 20 ദശലക്ഷത്തിലധികം ഇൻസ്റ്റാളേഷനുകളാണ് നീക്കം ചെയ്ത ആപ്പുകൾക്ക് ഉണ്ടായിരുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ, ഇത്തരത്തിലുള്ള ആപ്പുകൾ ഗൂഗിളിന്റെ സെക്യൂരിറ്റിയെ മറികടക്കാൻ ശ്രമിച്ചിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിൽ, ഗൂഗിൾ യൂട്ടിലിറ്റി ആപ്പുകളുടെ പ്രത്യേക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ലിങ്കുകളിലും പരസ്യങ്ങളിലും ക്ലിക്ക് ചെയ്യാതെയും, ഉപയോക്താവിന്റെ സമ്മതമില്ലാതെയുമാണ് യൂട്ടിലിറ്റി ആപ്പുകളിൽ വെബ് പേജുകൾ തുറക്കുന്നത്. ഇത് അധിക ബാറ്ററി ഉപയോഗത്തിനും നെറ്റ്വർക്ക് ഉപയോഗം വർദ്ധിക്കാനും കാരണമാകുമെന്നാണ് ഗൂഗിളിന്റെ കണ്ടെത്തൽ. കൂടാതെ, ഇത്തരത്തിലുള്ള വെബ് പേജുകളിൽ തെളിയുന്ന പരസ്യങ്ങൾ ഒരുതരത്തിലുള്ള പരസ്യ വഞ്ചനയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Also Read: ശ്രീലങ്കൻ അഭയാർത്ഥികളെ നാടുകടത്തുമെന്ന് യുകെ
BusanBus, Joycode, Currency Converter, High-Speed Camera, Smart Task Manager, Flashlight+, K-Dictionary, Quick Note, EzDica, Instagram Profile Downloader, Ez Notes എന്നീ ആപ്പുകളെയാണ് യൂട്ടിലിറ്റി ആപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ നീക്കം ചെയ്തിട്ടുണ്ടെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.
Post Your Comments