റോം: ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തീവ്ര വലതുപക്ഷ നേതാവ് ജോർജിയ മെലോണി സത്യപ്രതിജ്ഞ ചെയ്തു. റോമിലെ ക്വിരിനാലെ കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് മെലോണി സത്യപ്രതിജ്ഞ ചെയ്തത്. ബെനിറ്റോ മുസോളനിക്ക് ശേഷം അധികാരത്തിലേറുന്ന ആദ്യ തീവ്ര വലതുപക്ഷ, ദേശീയവാദ സർക്കാറാണ് ജോർജിയ മെലോണിയുടേത്.
മെലോണിക്കൊപ്പം മന്ത്രിസഭയിലെ 24 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. ഇവരിൽ അഞ്ചുപേർ സാങ്കേതികവിദഗ്ധരാണ്. ആറു വനിതാമന്ത്രിമാരും ഉൾപ്പെടുന്നു. അധികാരത്തിലേറിയതിനു ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം ഇന്ന് നടക്കും. മെലോണിയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലി (ഫ്രാറ്റെല്ലി ഡി ഇറ്റാലിയ) പാർട്ടിയാണ് സഖ്യ സർക്കാറിന് നേതൃത്വം നൽകുന്നത്.
ഇതോടെ, പതിറ്റാണ്ടുകളായി കണ്ട വലതുപക്ഷ സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണ് മെലോണി. കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുനേടി വിജയിച്ചത് മെലോണിയുടെ പാർട്ടിയായിരുന്നു. മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്‌കോണിയുടെ ഫോർസ ഇറ്റാലിയയും മാറ്റിയോ സാൽവിനിയുടെ ആന്റി ഇമിഗ്രന്റ് ലീഗുമാണ് സഖ്യത്തിലെ മറ്റു പാർട്ടികൾ.
Post Your Comments