KeralaLatest NewsNews

വിസിമാര്‍ രാജിവെയ്ക്കണമെന്ന നിര്‍ദ്ദേശം, ഗവര്‍ണര്‍ക്ക് എതിരെ പടയൊരുക്കവുമായി സിപിഎം

സംഘപരിവാര്‍ തീരുമാനം നടപ്പിലാക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നത്, വിസിമാരെ രാജിവെപ്പിച്ച് ആര്‍എസ്എസുകാരെ നിയമിക്കാനാണ് അദ്ദേഹത്തിന്റെ മനസിലിരിപ്പ്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ഒന്‍പത് വിസിമാരും നാളെ രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ ഉത്തരവിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗവര്‍ണറുടെ നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധമാണെന്നും അധികാരം തോന്നിയത് പോലെ ഉപയോഗിക്കാനുള്ളതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനോട് കേരളം വഴങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ഗവര്‍ണര്‍ക്ക് ചാന്‍സലറായി പ്രവര്‍ത്തിക്കാനുള്ള അധികാരം നിയമസഭ നല്‍കിയതാണ്, അത് മറക്കണ്ട: മന്ത്രി പി.രാജീവ്

‘സംഘപരിവാര്‍ തീരുമാനം നടപ്പിലാക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നത്. ഇപ്പോഴത്തെ വിസിമാരെ രാജിവെപ്പിച്ച് ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും നിയമിക്കാനാണ് അദ്ദേഹത്തിന്റെ മനസിലിരിപ്പ്. അതൊന്നും കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. ജനാധിപത്യ വിശ്വാസികള്‍ ഇതിനെതിരെ നിലപാട് സ്വീകരിക്കണം. എതെങ്കിലും ഒരു വിധിയുണ്ടായാല്‍ അത് ബാധകമാക്കാന്‍ ഇദ്ദേഹത്തിനെന്താ സുപ്രീകോടതിയുടെ അധികാരമുണ്ടോ. അതിന് വഴങ്ങി കൊടുക്കില്ല. ഗവര്‍ണറുടെ നിര്‍ദ്ദേശത്തെ നിയമപരമായി നേരിടും’, എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

കേരള സര്‍വകലാശാല, എംജി സര്‍വലാശാല, കൊച്ചി സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാള സര്‍വകലാശാല എന്നിവിടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. യുജിസി മാനദണ്ഡം ലംഘിച്ചുള്ള നിയമനം എന്ന നിലക്കാണ് നടപടി എന്നാണ് രാജ്ഭവന്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button