Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsLife StyleFood & Cookery

പ്രഭാത ഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

പ്രഭാത ഭക്ഷണത്തിൽ മുളപ്പിച്ച പയർ പരമാവധി ഉൾപ്പെടുത്തുക

ദിവസത്തിലെ പ്രധാനപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് പ്രഭാത ഭക്ഷണം. തിരക്കിട്ട ജീവിതശൈലിയിൽ പലപ്പോഴും പ്രഭാത ഭക്ഷണങ്ങൾ ഒഴിവാക്കുന്നവരാണ് പലരും. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ഇന്ത്യൻ ഭക്ഷണക്രമം സാധാരണയായി കാർബോഹൈഡ്രേറ്റിന് പ്രാധാന്യം നൽകുന്നതാണ്. കാർബോഹൈഡ്രേറ്റിന്റെ അമിത അളവ് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ, പ്രഭാത ഭക്ഷണത്തിൽ പ്രോട്ടീനിന്റെ അളവ് ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. പ്രോട്ടീനിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.

നാരുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ മുളപ്പിച്ച പയർ ശീലമാക്കുന്നത് വളരെ നല്ലതാണ്. ഇതിൽ ഉയർന്ന അളവിൽ ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ, പ്രഭാത ഭക്ഷണത്തിൽ മുളപ്പിച്ച പയർ പരമാവധി ഉൾപ്പെടുത്തുക.

Also Read: ആലപ്പുഴയിൽ രണ്ടിടത്ത് ബൈക്കപകടം : മൂന്ന് യുവാക്കൾ മരിച്ചു

പ്രോട്ടീൻ സമ്പുഷ്ടമായ അടുത്ത ഭക്ഷണമാണ് നിലക്കടല, പീനട്ട്, ബട്ടർ ബദാം എന്നിവ. അതിനാൽ, പ്രഭാത ഭക്ഷണത്തിൽ ബദാം പൊടി, വാൾനട്ട് ബ്രസീൽ നട്ട്സ്, പിസ്ത, കശുവണ്ടി ഉൾപ്പെടുത്തുന്നത് മികച്ച ഓപ്ഷനാണ്. എളള്, ചിയ, ഫ്ലാക്സ് സീഡുകൾ എന്നിവയും പ്രോട്ടീനുകളുടെ പ്രധാന ഉറവിടമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button