KannurKeralaNattuvarthaLatest News

പിതാവിന്റെ ആത്മഹത്യ : പ്രതിയായ മകൻ കീഴടങ്ങി

കണ്ണപുരം ആയിരംതെങ്ങിലെ രാമചന്ദ്രൻ (48) ആണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്

കണ്ണപുരം: പിതാവ് ആത്മഹത്യചെയ്ത കേസിൽ പ്രതിയായ മകൻ മാസങ്ങള്‍ക്ക് ശേഷം കോടതിയിൽ കീഴടങ്ങി. കണ്ണപുരം ആയിരംതെങ്ങിലെ രാമചന്ദ്രൻ (48) ആണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. രാമചന്ദ്രന്റെ പിതാവ് സുന്ദരൻ നമ്പ്യാർ (79) 2021 ഏപ്രിൽ 13നാണ് ഞരമ്പ് മുറിച്ച് ജീവനൊടുക്കിയത്.

അസ്വാഭാവികമരണത്തിന് കേസെടുത്ത കണ്ണപുരം പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് മകന്റെയും മകന്റെ ഭാര്യയുടെയും മാനസികപീഡനമാണ് സുന്ദരൻ നമ്പ്യാർ ജീവനൊടുക്കാനിടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു.

Read Also : ആയുർവേദത്തിന്റെ അംഗീകാരം ലോകത്താകെ വർദ്ധിക്കുന്നു: ഗതാഗത മന്ത്രി

ഇതേത്തുടർന്ന് ഇവരെ പ്രതിചേർക്കുകയായിരുന്നു. രാമചന്ദ്രന്റെ ഭാര്യ മുൻകൂർജാമ്യം നേടി. നാട്ടിൽനിന്ന് മുങ്ങിയ രാമചന്ദ്രൻ കഴിഞ്ഞ ദിവസം നാട്ടിലെത്തി കോടതിയിൽ കീഴടങ്ങുകയായിരുന്നു എന്ന് കണ്ണപുരം പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button