Latest NewsKerala

മുഖ്യമന്ത്രി എന്നോട് തമാശ പറയുമായിരുന്നു: ചോറും നല്ല മീൻ കറിയും കഴിക്കുന്ന ഒരു സാധാരണക്കാരൻ: സ്വപ്‌ന

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് നല്ലത് മാത്രമേ സ്വപ്ന സുരേഷിന് പറയാനുള്ളു. ജനം ടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ മുഖ്യമന്ത്രിയുമായുളള ബന്ധത്തെ കുറിച്ചാണ് സ്വപ്ന ഇത്തരത്തിൽ പറയുന്നത്. ‘എല്ലാവരുടെയും വിചാരം മുഖ്യമന്ത്രി ഹിറ്റിലറാണെന്നാണ്. എന്നാൽ അദ്ദേഹം തന്നോട് എപ്പോഴും തമാശ പറയാറുണ്ടായിരുന്നു.

മുഖ്യമന്ത്രി നമ്മളെപ്പോലെയുള്ള ഒരു സാധാരണക്കാരനാണ്. ജനങ്ങൾ തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധി, സാധാരണക്കാർ ചെയ്യുന്നതെല്ലാം അദ്ദേഹവും ചെയ്യും. വ്യക്തിപരമായി അടുപ്പമുള്ളവരോട് ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നത് കാണാമെന്നും സ്വപ്‌ന പറഞ്ഞു. ശിവശങ്കറും മുഖ്യമന്ത്രിയും തമ്മിൽ വ്യക്തിപരമായി ബന്ധമുണ്ട്. അവർ വെറുതെ ലഭിക്കുന്ന സമയങ്ങളിൽ തമാശ പറയാറുണ്ട്.

ചോറും നല്ല മീൻ കറിയും കഴിക്കുന്ന സാധാരണ മനുഷ്യനാണ് പിണറായി വിജയൻ. അടുത്ത പുസ്തകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയെ കുറിച്ച് നല്ലതാണു പറയുന്നതെങ്കിലും കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരെ കുറിച്ച് അത്ര നല്ലതല്ല സ്വപ്നയ്ക്ക് പറയാനുള്ളത്.

മുഖ്യമന്ത്രിക്കെതിരെ കൂടാതെ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, പി ശ്രീരാമകൃഷ്ണൻ തുടങ്ങിയ സിപിഎം നേതാക്കൾക്കെതിരെയും സ്വപ്‌ന വെളിപ്പെടുത്തലുകൾ നടത്തി. ഇത് എല്ലാ മാധ്യമങ്ങളും സോഷ്യൽ മീഡിയയും വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button