Latest NewsNewsBusiness

ലാഭക്കുതിപ്പിൽ റിലയൻസ് ജിയോ, രണ്ടാം പാദത്തിലെ നേട്ടങ്ങൾ അറിയാം

മുംബൈ, കൊൽക്കത്ത, വാരണാസി തുടങ്ങിയ നഗരങ്ങളിലാണ് ബീറ്റാ ട്രയൽ ആരംഭിച്ചത്

നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ കണക്കുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, രണ്ടാം പാദത്തിലെ ലാഭത്തിൽ 28 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, 4,518 കോടി രൂപയായാണ് ലാഭം ഉയർന്നത്. മുൻ വർഷം ഇതേ കാലയളവിൽ 3,528 കോടി രൂപയുടെ നേട്ടമാണ് കൈവരിച്ചത്. 5ജി മുന്നേറ്റവും വരിക്കാരുടെ വർദ്ധനവും മികച്ച ലാഭം കൈവരിക്കാൻ കാരണമായി.

സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 22,521 കോടി രൂപയുടെ വരുമാനം നേടാൻ സാധിച്ചിട്ടുണ്ട്. മുൻ വർഷം ഇതേ കാലയളവിൽ 18,735 കോടിയായിരുന്നു വരുമാനം രേഖപ്പെടുത്തിയത്. ഇത്തവണ ജിയോ നെറ്റ്‌വർക്കിലെ മൊത്തം ഡാറ്റാ ട്രാഫിക് 22.7 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇതോടെ മൊത്തം ഡാറ്റ ട്രാഫിക് 28.2 ബില്യൺ ജിബിയായി.

Also Read: വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം : പശുവിനെ കൊന്നു

നിലവിൽ, രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ജിയോയുടെ 5ജി സേവനം ആരംഭിച്ചിരുന്നു. മുംബൈ, കൊൽക്കത്ത, വാരണാസി തുടങ്ങിയ നഗരങ്ങളിലാണ് ബീറ്റാ ട്രയൽ ആരംഭിച്ചത്. ഇതോടെ, 1 ജിബിപിഎസിൽ കൂടുതൽ വേഗതയുള്ള ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button