നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് ഹിന്ദുസ്ഥാൻ യൂണിലിവർ. കണക്കുകൾ പ്രകാരം, ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 2,665 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 22.2 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് കമ്പനിയാണ് ഹിന്ദുസ്ഥാൻ യൂണിലിവർ.
ഇത്തവണ ഹോം കെയർ സെഗ്മെന്റിൽ നിന്ന് മികച്ച വരുമാനമാണ് ഹിന്ദുസ്ഥാൻ യൂണിലിവർ കൈവരിച്ചത്. ഹോംകെയർ സെഗ്മെന്റിൽ നിന്നുള്ള വരുമാനം 34 ശതമാനം വർദ്ധനവോടെ 5,143 കോടി രൂപയായാണ് ഉയർന്നത്. കൂടാതെ, ബ്യൂട്ടി ആൻഡ് പേഴ്സണൽ കെയർ മേഖലയിലെ വരുമാനം 11 ശതമാനം വർദ്ധനവോടെ 5,561 കോടിയായി വർദ്ധിച്ചു.
Also Read: മെറ്റ: ജിഫി വിൽക്കാം, യുകെയുടെ ഉത്തരവിന് അംഗീകാരം
ഫുഡ് ആൻഡ് റിഫ്രഷ്മെന്റ് വിഭാഗത്തിൽ 3,775 കോടിയുടെ വരുമാനം നേടാൻ സാധിച്ചിട്ടുണ്ട്. ഈ മേഖലയിൽ നാല് ശതമാനമാണ് വളർച്ച. കണക്കുകൾ പ്രകാരം, ഒന്നാം പാദത്തിൽ 2,381 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.
Post Your Comments