Latest NewsKeralaNews

മോയ്‌സ്ചുറൈസർ തേനും ഒലിവ് എണ്ണയും ചേർന്ന മിശ്രിതം മുടിയുടെ പ്രശനങ്ങൾ പരിഹരിക്കുന്നു

ഷാമ്പൂ ഉപയോഗിച്ച് കഴുകി നന്നായി ടൗവ്വൽ ഉപയോഗിച്ച് മുടി ഉണക്കുക. അൽപം വെളിച്ചെണ്ണ എടുത്തു മുടിയുടെ അറ്റത്തു നിന്നും പകുതി വരെ പുരട്ടുക. നിങ്ങളുടെ മുടിയെ ക്ലിപ്പ് ചെയ്ത് ഒരു ടൗവ്വലോ പ്ലാസ്റ്റിക് റാപ്പ് കൊണ്ടോ പൊതിഞ്ഞു 30 മിനിറ്റ് വയ്ക്കുക. ഷവറിൽ പോയി കഴുകിയശേഷം രണ്ടു തവണ ഷാമ്പൂ ചെയ്തു കഴുകുക. നന്നായി കഴുകിയില്ലെങ്കിൽ ഇത്തരം വീട്ടു വൈദ്യം പ്രയോജനപ്പെടുകയില്ല. രണ്ടു ആഴ്ചയിലൊരിക്കൽ ഇത് ചെയ്യുക. മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന റെഡിമെയ്ഡ് എണ്ണകൾ കുറച്ചു ഉപയോഗിക്കുന്നതാണ് നല്ലത്‌.

ഒരു ആവകാഡോ, ഒരു മുട്ട, കുറച്ചു ഒലിവ് എണ്ണ ഇവയുണ്ടെങ്കിൽ നിങ്ങളുടെ മുടിയുടെ പ്രശ്‌നം പരിഹരിക്കാം എന്നാണ്. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ആദ്യം ആവകാഡോ മുറിച്ചു അത് മുട്ടയുമായി യോജിപ്പിക്കുക. അതിലേക്ക് ഒലിവെണ്ണയും കൂടി യോജിപ്പിക്കുക. വാങ്ങുന്ന കണ്ടിഷണറെക്കാളും അൽപം കൂടി കട്ടിയുള്ള പരുവം ആയിരിക്കണം.ഇത് മുടിയിൽ പുരട്ടി 10 -20 മിനിട്ടിനു ശേഷം ചൂട് വെള്ളത്തിൽ കഴുകിക്കളയുക.

മോയ്‌സ്ചുറൈസർ തേനും ഒലിവ് എണ്ണയും ചേർന്ന മിശ്രിതം മുടിയുടെ പ്രശനങ്ങൾ പരിഹരിക്കുന്നു. ഇത് ഉണങ്ങിയ തലയോട്ടിലെ പുരട്ടിയാൽ മുടിയുടെ തിളക്കം കൂടും .മൂന്ന് സ്പൂൺ ഒലിവ് എണ്ണയും രണ്ടു സ്പൂൺ തേനുമായി യോജിപ്പിക്കുക.ഇത് ഷാമ്പൂ ചെയ്ത മുടിയിൽ പുരട്ടി 20 -30 മിനിറ്റ് വച്ച ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button