മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക എന്നതാണ്. മൃദുവായതും തിളങ്ങുന്നതുമായ ചർമ്മം ലഭിക്കാൻ ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് അറിയാം.
ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞ അവോക്കാഡോ ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും, അധിക എണ്ണ നീക്കം ചെയ്യാനും അവോക്കാഡോ കഴിയും.
ഓറഞ്ചിന്റെ തൊലിയിൽ ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. തൊലിയിൽ ആന്റിമൈക്രോബയൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, അതിനാൽ ഇത് പതിവായി ഫേസ് പായ്ക്കുകളിൽ ഉപയോഗിക്കുന്നത് തെളിഞ്ഞതും തിളക്കമുള്ളതുമായ ചർമ്മം നൽകും. 100% ഓറഞ്ച് ജ്യൂസ് ആരോഗ്യമുള്ള ചർമ്മം നിലനിർത്താൻ സഹായിക്കുന്ന ഒരു മികച്ച മാർഗമാണ്.
ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ (എ, സി), ധാതുക്കൾ എന്നിവ മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. മത്തങ്ങകളിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പുതിയ ചർമ്മകോശങ്ങളുടെ നിർമ്മാണത്തിന് പ്രധാനമാണ്, കൂടാതെ, മുഖത്തെ എണ്ണമയം നിയന്ത്രിക്കാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും തുറന്ന സുഷിരങ്ങൾ പ്രത്യക്ഷപ്പെടുന്നത് കുറയ്ക്കാനും സഹായിക്കുന്നു.
Read Also:- ‘അയാളെ വീട്ടിൽ പോലും കയറ്റാൻ കൊള്ളില്ല!’ കടകംപള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി സ്വപ്ന സുരേഷ്
വിറ്റാമിൻ എ, കെ, വിറ്റാമിൻ സി എന്നിവയുൾപ്പെടെയുള്ള പ്രകൃതിദത്ത വിറ്റാമിനുകളും ധാതുക്കളും തക്കാളിയിൽ അടങ്ങിയിരിക്കുന്നു. തക്കാളിയിൽ അസിഡിറ്റി ഉള്ളതിനാൽ സുഷിരങ്ങൾ ശക്തമാക്കുകയും മുഖക്കുരു തടയുകയും ചെയ്യുന്നു. ഇത് പ്രകൃതിദത്ത സൺസ്ക്രീനായും പ്രവർത്തിക്കുന്നു.
ആൽഫ ഹൈഡ്രോക്‌സിൽ ആസിഡാൽ സമ്പന്നമായതിനാൽ സ്‌ട്രോബെറി ചർമ്മത്തിലെ മൃതകോശങ്ങളെ അകറ്റാൻ സഹായിക്കുന്നു. സ്ട്രോബെറി കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു. വിറ്റാമിൻ സി ചർമ്മത്തിലെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു. സ്ട്രോബെറിയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ചർമ്മത്തിന്റെ നിറം കുറയ്ക്കാൻ സഹായിക്കുന്നു.
Post Your Comments