Latest NewsNewsLife StyleHome & Garden

കാലില്‍ ഞരമ്പുകള്‍ കെട്ടുപിണഞ്ഞ് കിടക്കുന്നത് ഈ രോ​ഗത്തിന്റെ ലക്ഷണമാണ്

ചില ആളുകളുടെ കാലില്‍ ചര്‍മ്മത്തിന് പുറത്തേക്കായി ഞരമ്പുകള്‍ കെട്ടുപിണഞ്ഞ് കിടക്കുന്നത് കാണാറുണ്ട്. ഇത് ഡിവിടിയുടെ ലക്ഷണമായേക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

രക്തം കട്ട പിടിച്ചു കിടക്കുന്നതാണ് ഇത്തരത്തില്‍ പുറത്തേക്ക് കാണുന്നത്. ഇത് തുടക്കത്തിലേ ശ്രദ്ധിക്കുകയും വേണ്ട ചികിത്സ തേടുകയും ചെയ്തില്ലെങ്കില്‍ ഒരു പക്ഷേ ജീവന്‍ തന്നെ നഷ്ടമാകും.

Read Also : വീട്ടിൽ ദീപം തെളിയിക്കുന്നത് വാസ്തു പ്രകാരവും ഏറ്റവും ആവശ്യം

പരിക്കുകളോ മറ്റോ സംഭവിക്കുന്ന സാഹചര്യത്തില്‍ രക്തം കട്ട പിടിക്കുന്നത് നല്ലതാണ്. അതുപോലെ ചലനമില്ലാത്ത അവസ്ഥയില്‍ രക്തം കട്ട പിടിച്ച്‌ ശരീരത്തിലെവിടെയെങ്കിലും കിടപ്പുണ്ടെങ്കില്‍ അതും അപകടകരമല്ല.

എന്നാൽ, രക്തം കട്ട പിടിച്ചു കിടക്കുന്നത് ചലിച്ച്‌ അത് തലച്ചോറിലോ ശ്വാസകോശത്തിലോ എല്ലാം എത്തുന്നത് വളരെയേറെ അപകടകരമാണ്. മരണം വരെ സംഭവിക്കാൻ കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button