
കഴിഞ്ഞ വർഷം അവസാനത്തോടെയായിരുന്നു ബാലയുടെ രണ്ടാം വിവാഹം ഡോക്ടറായ എലിസബത്തുമായി ആഢംബരമായി നടന്നത്. ഇപ്പോഴിതാ, ഒന്നാം വിവാഹ വാർഷികത്തിന് പിന്നാലെ ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നു. ഇത് സംബന്ധിച്ച് തനിക്ക് പറയാനുള്ളത് ബാലയും പറഞ്ഞു. വീഡിയോ വൈറലായതോടെ ബാലയെ സപ്പോർട്ട് ചെയ്താണ് കമന്റുകളേറെയും വന്നിരിക്കുന്നത്.
‘നല്ല ഒരു മനുഷ്യനായിരുന്നു. ഉറപ്പായും വീട്ടുകാർ അദ്ദേഹത്തിന് നല്ല കെയറിങ് നൽകി നഷ്ടമായ ജീവിതം തിരികെ കൊടുക്കണം. ഒരുപാട് സ്നേഹിച്ചവർ നഷ്ട്ടമാകുമ്പോൾ പെണ്ണ് മാത്രമല്ല പുരുഷനും തകർന്ന് പോകും. അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ പോലും ബന്ധുക്കൾ അല്ലെങ്കിൽ സുഹൃത്തുക്കൾ അദ്ദേഹത്തെ നന്നാക്കി എടുക്കണം, നിഷ്കളങ്കനായ ഒരു പാവം മനുഷ്യനാണ്. സിനിമ ഇൻഡസ്ട്രിയൽ എങ്ങനെ നിലനിൽക്കണം എന്ന് അറിയാതെ പോയൊരു മനുഷ്യൻ’, ഇങ്ങനെ പോകുന്നു കമന്റുകൾ.
‘നിങ്ങൾ ഇപ്പോൾ നിര്ബന്ധിച്ചാലും ഞാൻ എലിസബത്തിനെക്കുറിച്ച് സംസാരിക്കാൻ പോകുന്നില്ല. അപ്പോൾ നന്ദി എല്ലാവർക്കും. പക്ഷേ ഒരുകാര്യം പറയാം എന്നെക്കാളും നല്ല വ്യക്തിയാണ് അദ്ദേഹം. ഒരു ഡോക്ടർ ആണ്. അവർക്കൊരു മനസമാധാനം കൊടുക്കണം. അവർ ഒരു സ്ത്രീയാണ്. മനഃസമാധനം കൊടുക്കൂ, ഇത് വളരെ പെയിൻഫുൾ പ്രോസസ്സ് ആണ്’, ബാല കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോയിൽ പറയുന്നു. വീഡിയോയിൽ എലിസബത്തിനൊപ്പമുള്ള ചിത്രങ്ങളും കോർത്തിണക്കി ഒരു ഇമോഷണൽ തമിഴ് ഗാനവും ബാക്ഗ്രൗണ്ടിൽ ബാല പങ്കിടുന്നുണ്ട്.
Post Your Comments