
മരട്: കുണ്ടന്നൂര്‍ ദേശീയപാത മേല്‍പ്പാലത്തില്‍ രണ്ടു കണ്ടെയ്‌നര്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 12 മണിയോടെയായിരുന്നു അപകടം. കൊല്ലത്തു നിന്നും കശുവണ്ടിയുമായി ഏലൂരിലേക്ക് വരുന്ന വഴിയാണ് ലോറി അപകടത്തിൽ പെട്ടത്.
കുണ്ടന്നൂര്‍ മേല്‍പ്പാലത്തില്‍ വൈറ്റില ഭാഗത്തേക്ക് വരുന്ന ഭാഗത്തായി പാലത്തിലെ അശാസ്ത്രീയ കട്ടിങാണ് അപകടത്തിന് കാരണമായത്.
Read Also : ‘വേദനയോടെയാണ് അവന്റെ വീട്ടിൽ നിന്നും ഞാനിറങ്ങിയത്’: ഗോപിനാഥ് മുതുകാട്
പാലത്തില്‍ ഒരു ഭാഗം താഴ്ന്നു കുഴി പോലെ കിടക്കുന്ന ഭാഗമായതിനാല്‍ വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നത് അപകടത്തിന് കാരണമാകുന്നുണ്ട്. മുമ്പിലുണ്ടായിരുന്ന മറ്റൊരു ലോറി പാലത്തിലെ ഈ കട്ടിങ് കണ്ടതോടെ പെട്ടെന്ന് ബ്രേക്കിട്ടതോടെ പിറകെ വരികയായിരുന്ന മറ്റു രണ്ടു ലോറികളും പിറകെ ഇടിക്കുകയായിരുന്നു. എന്നാല്‍, ആദ്യം ബ്രേക്ക് ചവുട്ടിയ ലോറി ഇതറിയാതെ നിര്‍ത്താതെ ഓടിച്ചുപോവുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ലോറികളുടെ മുന്‍വശത്തെ ചില്ല് പൊട്ടുകയും മുന്‍വശത്ത് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അതേസമയം, സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
Post Your Comments