Life StyleHealth & Fitness

മുടി സ്‌ട്രെയിറ്റ് ചെയ്യാന്‍ കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ഗര്‍ഭാശയ അര്‍ബുദത്തിനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട്

 

മുടി സ്‌ട്രെയിറ്റ് ചെയ്യാന്‍ കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭാശയ അര്‍ബുദത്തിനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ പുതിയ പഠനത്തില്‍ ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് സ്‌ട്രെയിറ്റ് ചെയ്യുന്നവരില്‍ അര്‍ബുദ സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയത്. അതേസമയം മുടിയില്‍ ഉപയോഗിക്കുന്ന ഹെയര്‍ ഡൈ, ബ്ലീച്ച് എന്നിയവയ്ക്ക് ഗര്‍ഭാശയ അര്‍ബുദവുമായി യാതൊരു ബന്ധവുമില്ലെന്നും ഗവേഷകര്‍ കണ്ടെത്തി.

35നും 74നുമിടയില്‍ പ്രായമുള്ള 33,497 സ്ത്രീകളെയാണ് പഠനത്തില്‍ പങ്കെടുപ്പിച്ചത്. ഇവരില്‍ ഏകദേശം 11 വര്‍ഷത്തോളം നടത്തിയ പഠനത്തിനിടെ 378 ഗര്‍ഭാശയ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെയര്‍ സ്ട്രെയിറ്റനിംഗ് ഉല്‍പ്പന്നങ്ങള്‍ പതിവായി ഉപയോഗിക്കുന്ന സ്ത്രികള്‍ക്ക് (വര്‍ഷത്തില്‍ നാല് തവണയിലധികം) ഇവ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഗര്‍ഭാശയ അര്‍ബുദം വരാനുള്ള സാധ്യത ഇരട്ടിയിലേറെയാണെന്നാണ് കണ്ടെത്തല്‍.

മുടി സ്‌ട്രെയിറ്റ് ചെയ്യാനുപയോഗിക്കുന്ന കെമിക്കല്‍ ഉത്പന്നങ്ങളില്‍ അടങ്ങിയിട്ടുള്ള പാരബെന്‍, ഡിസ്‌ഫെനോള്‍ എ, ലോഹങ്ങള്‍, ഫാര്‍മാല്‍ഡിഹൈഡ് എന്നിവയായിരിക്കും അര്‍ബുദത്തിന് കാരണമാകുന്നതെന്നാണ് കരുതുന്നത്.

shortlink

Post Your Comments


Back to top button