നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ വൻ മുന്നേറ്റം കാഴ്ചവച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിലെ ലാഭം 89.42 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഇതോടെ, രണ്ടാം പാദത്തിൽ 2,525 കോടി രൂപയുടെ ലാഭമാണ് നേടിയത്. മുൻ വർഷം ഇതേ കാലയളവിൽ 1,333 കോടി രൂപയായിരുന്നു ലാഭം. മുൻ വർഷത്തേക്കാൾ മികച്ച മുന്നേറ്റമാണ് ഇത്തവണ രേഖപ്പെടുത്തിയത്.
അറ്റപലിശ വരുമാനം, പലിശ ഇതര വരുമാനം എന്നിവയും ഇത്തവണ വർദ്ധിച്ചിട്ടുണ്ട്. അറ്റപലിശ വരുമാനം 18.5 ശതമാനം ഉയർന്നപ്പോൾ, പലിശ ഇതര വരുമാനം 13 ശതമാനമായാണ് വർദ്ധിച്ചത്. കൂടാതെ, പ്രവർത്തന ലാഭം 23.22 ശതമാനം ഉയർന്ന് 6,905 കോടി രൂപയായി. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് ബാധ്യത 8 ശതമാനം കുറഞ്ഞ് 3,636 കോടിയായി.
Also Read: റെക്കോർഡ് തിരുത്തിയെഴുതി അംബാനി, സ്വന്തമാക്കിയത് കോടികളുടെ വില്ല
രണ്ടാം പാദത്തിൽ മൊത്ത നിഷ്ക്രിയ ആസ്തി, അറ്റ നിഷ്ക്രിയ ആസ്തി എന്നിവ കുറഞ്ഞത് ബാങ്കിന്റെ വളർച്ചാ നിരക്ക് കൂട്ടി. മൊത്ത നിഷ്ക്രിയ ആസ്തി 2.05 ശതമാനം കുറഞ്ഞ് 6.37 ശതമാനവും, അറ്റ നിഷ്ക്രിയ ആസ്തി 1.02 ശതമാനം കുറഞ്ഞ് 2.19 ശതമാനവുമായി.
Post Your Comments